പുറമേരി: (nadapuram.truevisionnews.com) സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ നികത്തുന്നതിനായി ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ മുന്നോടിയായി വാർഡിലെ വോട്ടർപട്ടിക പുതുക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ടറൽ രജിസ്റ്റർ ഓഫീസർമാർക്ക് നിർദേശം നൽകി.
പുറമേരി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡായ കുഞ്ഞല്ലൂരിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
വാർഡിലെ കരട് വോട്ടർപട്ടിക ജനവരി മൂന്നിന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും കേട്ട് പുതിയ വോട്ടർമാരെ ഉൾപ്പെടുത്തൽ, മരണപ്പെട്ടവരെ നീക്കം ചെയ്യൽ, വോട്ടറുടെ സ്ഥാനമാറ്റം എന്നിവ പരിശോധിച്ചു അപ്‌ഡേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി ജനുവരി 27 ആണ് ജനുവരി 28ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
നിലവിലെ കരട് വോട്ടർ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസിലും അതാത് ബ്ലോക്ക് ആസ്ഥാനത്തും വില്ലേജ്, താലൂക്ക് ഓഫീസുകളിലും ജനുവരി മൂന്നിന് പ്രസിദ്ധപ്പെടുത്തും..
#Bye #elections #Purameri #Kunjalur #Ward #final #voter #list #published #28th