---
title: "#fireforce | വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന  "
english_title: "#fire #rescue #team #rescues #cow #trapped #well #Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/261156/fire-rescue-team-rescues-cow-trapped-well-valayam"
published_at: "2025-01-04T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6779689fe9a60_fireforce.jpg"
keywords: []
---

# #fireforce | വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന  

> **Lead Summary:** **വളയം: **കുയിതേരിയിൽ ഇന്ന് വൈകുന്നേരത്തോടെ പുല്ല് മെയുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ചെറുവലത്ത് മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള പശുവിനെ നാദാപുരം അഗ്നിരക്ഷാസേന രക്ഷിച്ചു.

## Article Content

**വളയം: **കുയിതേരിയിൽ ഇന്ന് വൈകുന്നേരത്തോടെ പുല്ല് മെയുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ചെറുവലത്ത് മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള പശുവിനെ നാദാപുരം അഗ്നിരക്ഷാസേന രക്ഷിച്ചു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഷമേജകുമാർ, സുജാത് കെ എസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശിഖിലേഷ് കിണറിൽ ഇറങ്ങി. സേഫ്റ്റി ബെൽറ്റ്‌, ഹോസും കയർ എന്നിവ ഉപയോഗിച്ച് പശുനെ പരിക്കുകൾ കൂടാതെ പുറത്തേത്തിച്ചു

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആദർശ്. വി. കെ , ലിനീഷ് കുമാർ,സുധീപ് എസ്. ഡി,സജീഷ്. കെ, ജിഷ്ണു ആർ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/261156/fire-rescue-team-rescues-cow-trapped-well-valayam)