പുറമേരി: (nadapuram.truevisionnews.com) ജി -11 സൗഹൃദ കൂട്ടായ്മയ കുടുംബ സംഗമം സംഘടിപ്പിച്ചു. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ കുടുംബത്തിനും സമൂഹത്തിനുമുള്ള പങ്ക് വലുതാണെന്നും ശരിയായ ഇടപെടലിലൂടെ സാമൂഹിക മുന്നേറ്റം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുറമേരി മോഡസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ എം.കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
വാസു മുതുവാട്ട്, സി.പി സുരേന്ദ്രൻ, എം ബി ശശി, സന്തോഷ് ചാത്തോത്ത്, വിനു പുറമേരി,വി രാജൻ, കെ വാസു, പ്രകാശൻ അരയാക്കൂൽ, നീതപ്രഭ,പി സുരേഷ് എന്നിവർ സംസാരിച്ചു.
യോഗത്തിൽ ഡോ.ബി ആർ അംബേദ്‌കർ നാഷണൽ ഫെലോഷിപ്പ് അവാർഡ് നേടിയ എ കെ രഞ്ജിത്തിനേയും റവന്യൂ വകുപ്പിൽ നിന്നും വിരമിച്ച പി ശശിയേയും വിവിധ കലാമത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികളായ ദയ എസ്, ആർദ്ര എസ്, ശ്രാവൺ എസ്. പ്രഭ, സംഗീത്, വൈഗ എന്നിവരേയും ആദരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും ഗാന നിശയും നടന്നു.
#G-11 #Friendship #Group #Organized #family #reunion