---
title: "#death | ജോലിക്കിടെ  ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു"
english_title: "#non #state #laborer #collapsed #died #during #work"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262530/non-state-laborer-collapsed-died-during-work"
published_at: "2025-01-10T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67814887bd4db_death.jpg"
keywords: []
---

# #death | ജോലിക്കിടെ  ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** **വളയം: ** അവിൽ മില്ലിൽ ജോലിക്കിടയിൽ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

## Article Content

**വളയം: ** അവിൽ മില്ലിൽ ജോലിക്കിടയിൽ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

പശ്ചിമബംഗാൾ സൗത്ത് ട്വന്റിഫോർ പാരഗൺസ് ദേവിപോൾ സ്വദേശി അശോക് ഹൽദാർ ( 52 ) ആണ് മരിച്ചത്. വളയം താനിമുക്കിലെ ശേഖർ ബീറ്റൺ റൈസ് മില്ലിലെ തൊഴിലാളിയാണ് അശോക്.

ഇന്ന് രാവിലെ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262530/non-state-laborer-collapsed-died-during-work)