---
title: "#death | തണൽ അഗതി മന്ദിരത്തിൽ അന്തേവാസി അന്തരിച്ചു "
english_title: "#inmate #passed #away #Thanal #Agati #Mandir"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262713/inmate-passed-away-thanal-agati-mandir"
published_at: "2025-01-11T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6782591a39d4b_death.jpg"
keywords: []
---

# #death | തണൽ അഗതി മന്ദിരത്തിൽ അന്തേവാസി അന്തരിച്ചു 

> **Lead Summary:** **എടച്ചേരി: **എടച്ചേരി തണൽ അഗതി മന്ദിരത്തിലെ അന്തേവാസി ലെനിൻ കുമാർ അന്തരിച്ചു.

## Article Content

**എടച്ചേരി: **എടച്ചേരി തണൽ അഗതി മന്ദിരത്തിലെ അന്തേവാസി ലെനിൻ കുമാർ അന്തരിച്ചു.

കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം ഒരുക്കിയ ഉദയം ക്യാമ്പിൽ നിന്നും അസുഖബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി അവിടെ നിന്ന് 2022 ഒക്ടോബർ മാസത്തിൽ സൂപ്രണ്ടിന്റെ കത്തു സഹിതം എടച്ചേരി തണൽ അഗതി മന്ദിരത്തിൽ എത്തുകയായിരുന്നു.

മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ എടച്ചേരി പോലീസ് സ്റ്റേഷനുമായോ എടച്ചേരി തണലുമായോ ബന്ധപ്പെടേണ്ടതാണ്.

എടച്ചേരി പോലീസ് സ്റ്റേഷൻ : 04962547022

തണൽ എടച്ചേരി : 807518106

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262713/inmate-passed-away-thanal-agati-mandir)