#sanalkumarsuicide | സംസ്കാരം ഇന്ന് രാത്രി; സനൽ കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നാട്

#sanalkumarsuicide | സംസ്കാരം ഇന്ന് രാത്രി; സനൽ കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നാട്
Jan 16, 2025 02:39 PM | By Athira V

വളയം: ( nadapuramnews.in ) വളയത്ത് തൂങ്ങിമരിച്ച യുവ സൈനികൻ സനലിന്റെ സംസ്കാരം ഇന്ന് രാത്രി ഒമ്പത് മണിയോടെ.

താനിമുക്ക് സ്വദേശിയായ സനൽ കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് വളയത്തെ നാട്ടുകാരും സുഹൃത്തുക്കളും.

ഇന്ന് പുലർച്ചെ നാലേമുക്കാലിന് അമ്മയുടെ കരച്ചിൽ കേട്ട് അയൽ വാസികൾ എത്തിയപ്പോഴാണ് സനലിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

വീടിൻ്റെ മുൻവശത്തെ സൺസൈഡിലെ ഹുക്കിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.

കരസേനയുടെ മദ്രാസ് റെജിമെൻറിൽ 10 യൂനിറ്റ് അംഗമാണ് സനൽ. ഒന്നര വർഷം മുമ്പായിരുന്നു വിവാഹം. വിവാഹിതനായ ശേഷം സനൽ അസ്വസ്ഥനായിരുന്നു. ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി.


ദാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് മാനസിക സമ്മർദ്ദത്തിൽ ദീർഘകാലമായി അവധിയിലായതിനാൽ സൈന്യത്തിൽ തിരികെയെത്താൻ ആവശ്യപ്പെട്ട് ഇന്നലെ സനൽ കുമാറിൻ്റെ വീട്ടിൽ വളയം പൊലീസ് എത്തിയിരുന്നു.

അവധിയിലായിരുന്ന സനൽ ഇന്ന് തിരിച്ചുപോവാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് മരണം. കാശ്മീരിലേക്കാണ് സ്ഥലം മാറ്റം കിട്ടിയത്. ജോലിക്ക് ഹാജരാകാൻ നിർദേശം ലഭിച്ചതിനെ തുടർന്ന് അതിനുവേണ്ട ഒരുക്കങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു.

വടകര ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. രാത്രി ഒമ്പത് മണിയോടെയാണ് സംസ്ക‌ാര ചടങ്ങുകൾ നടക്കും .

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#funeral #is #tonight #nation #shocked #unexpected #demise #SanalKumar

Next TV

Related Stories
ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

Apr 20, 2025 08:37 PM

ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

ആറ് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കാറിൻ്റെ ചില്ലുകൾ അടിച്ചു...

Read More >>
ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

Apr 20, 2025 06:27 PM

ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

കാറിന്‍റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു. വിവാഹ പാർട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം...

Read More >>
ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

Apr 20, 2025 04:10 PM

ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

സിപിഐ എം ചുഴലി ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടി ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം...

Read More >>
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

Apr 20, 2025 03:48 PM

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

എൻടി ഹരിദാസൻ സ്വാഗതവും, ഇ മുരളിധരൻ നന്ദിയും...

Read More >>
Top Stories