പുറമേരി: ( nadapuramnews.in ) വർഗ്ഗീയവും സാമുദായികവും അശ്ലീകരവുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം പ്രചരിപ്പിക്കുന്ന പെരുമുണ്ടച്ചേരി എം എൽ പി സ്കൂൾ അധ്യാപകൻ കെ. ബി. രാജേഷ് കുമാറിനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം അധ്യാപക കുലത്തിന് അപമാനമാണെന്നും എസ് ഡി പി ഐ കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് നവാസ് കല്ലേരി ആവശ്യപ്പെട്ടു.

വർഗ്ഗീയ അധിക്ഷേപം നടത്തിയ അധ്യാപകൻ രാജേഷ് കുമാർ ഗോബാക്ക് മുദ്രാവാക്യമുയർത്തി എസ് ഡി പി ഐ എളയടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മദ്യപാനം, സ്വഭാവദൂശ്യം, സാമുദായിക അധിക്ഷേപം തുടങ്ങിയ പെരുമാറ്റം കൊണ്ട് കുപ്രസിദ്ധി നേടിയ രാജേഷ് കുമാർ അദ്ധ്യാപക സമൂഹത്തിന് നാണക്കേടാണെന്നും അദ്ദേഹത്തെ കുറിച്ച് നിരവധി പരാതികൾ സഹപ്രവർത്തകരും രക്ഷിതാക്കളും നാട്ടുകാരും ഉയർത്തിയിട്ടും അദ്ദേഹംത്തെ സംരക്ഷിക്കാനുള്ള മാനേജ്മെൻ്റ് തീരുമാനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രാഞ്ച് സെക്രട്ടറി സലാം സി സ്വാഗതം പറഞ്ഞ യോഗത്തിന് ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. നൗഫൽ നന്ദി പ്രകാശിപ്പിച്ചു.
#disgrace #teaching #community #Perumundassery #MLPSchool #Headmaster #KBRajeshKumar #should #be #sacked #SDPI