വളയം: (nadapuram.truevisionnews.com) രണ്ടരക്കോടി രൂപ ചെലവിൽ പ്രവൃത്തി പുരോഗമിക്കുന്ന വളയം ടൗൺ സൗന്ദര്യവൽക്കരണം ഉൾപ്പെടുന്ന നവീകരണ പദ്ധതി ഏപ്രിലിൽ പൂർത്തിയാകും.

റോഡ് വികസനം, നടപ്പാത, പാർക്കിങ് ഏരിയ നിർമാണം, കൈവരി സ്ഥാപിക്കൽ, വൈദ്യു തിവിളക്കുകൾ സ്ഥാപിക്കൽ, പെയിന്റിങ്, ഗാർഡനിങ്, സ്കൂൾ ഗ്രൗണ്ട് മതിലിൽ മെറ്റൽ എൻ ഗ്രേവിങ്, സെൽഫി പോയിന്റ് സ്ഥാപിക്കൽ, ബസ് കാത്തിരിപ്പു കേന്ദ്രം നവീകരണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ വളയം അങ്ങാടിയുടെ മുഖച്ഛായ മാറും. രണ്ടരക്കോടി രൂപയിൽ 50 ലക്ഷം രൂപ വൈദ്യുതീകരണത്തിനാണ് മാറ്റിവച്ചത്.
ടൗണിൽ സ്ഥാപിക്കുന്ന നൂറിലധികം അലങ്കാരവിളക്കുകൾ പ്രത്യേക ആകർഷകമാകും. പദ്ധതി സം ബന്ധിച്ച് ടൗണിൽ പൊതുമരാ രത്ത് റോഡ്, ഇലക്ട്രിക്കൽ വിഭാ ഗം ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ്, കെ വിനോദൻ, എം കെ അശോകൻ, വി പി ശശിധരൻ, പൊത മരാമത്ത് എക്സിക്യൂട്ടിവ് എൻജി നിയർ നിധിൻ ലക്ഷ്മണൻ, ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂ ട്ടീവ് എൻജിനിയർ (കോഴിക്കോ ട്) എം എൻ പ്രദീപ്‌കുമാർ, അസിസ്റ്റന്റ് എൻജിനിയർമാ മായ നളിൻകുമാർ (റോഡ് വിഭാ ഗം), പി സുഭാഷ് (ഇലക്ടിക്കൽ), പഞ്ചായത്ത് സെക്രട്ടറി ഇ അരുൺകുമാർ, റിനീഷ് (എൻജിനി യർ ഇലക്ട്രിക്കൽ യുഎൽസി സി), ഓവർസിയർമാരായ വി കെ ജിത്തു, ഇ പി ശരണ്യ, റിനീ ഷ് എന്നിവർ സംഘത്തിലുണ്ടായി.
ഊരാളുങ്കൽ ലേബർ കോ ൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊ സൈറ്റിക്കാണ് നിർമാണ ചുമതല.
#valayam #colored #Town #Renovation #Project #completed #April