#AdvGawas | നല്ല പൗരന്മാരെ വാർത്തെടുക്കാൻ മികച്ച പരിശീലനം അനിവാര്യം -അഡ്വ: ഗവാസ്‌

#AdvGawas | നല്ല പൗരന്മാരെ വാർത്തെടുക്കാൻ മികച്ച പരിശീലനം അനിവാര്യം -അഡ്വ: ഗവാസ്‌
Jan 21, 2025 05:48 PM | By Jain Rosviya

കല്ലാച്ചി: (nadapuram.truevisionnews.com) നല്ല പൗരന്മാരെ വാർത്തെടുക്കാൻ മികച്ച പരിശീലനം അനിവാര്യമാണെന്ന് കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ: ഗവാസ്‌.

കല്ലാച്ചി ജെസിഐ സംഘടിപ്പിച്ച എംപവറിംഗ്‌ യൂത്ത്‌ ട്രൈനിംഗ്‌ പ്രോഗ്രാമിന്റെ മേഖല തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതിർന്നവരെ ബഹുമാനിക്കാനും, മറ്റുള്ളവരോട്‌ സ്നേഹത്തോടെ പെരുമാറാനും പുതിയതലമുറ മറന്നുപോകുന്നോ എന്നൊരു സംശയം ജനിപ്പിക്കുന്ന തരത്തിലാണ് സമീപകാല വാർത്തകൾ.

ക്യാമ്പസുകളിൽ അനാവശ്യമായി കലഹിക്കുന്നത്‌ പഠനത്തേയും നല്ല സൗഹൃദങ്ങൾ വാർത്തെടുക്കുന്നതിനും വിഖാതം സൃഷ്ടിക്കുന്നു. ജെ സി ഐ നടത്തുന്ന ഇത്തരം നല്ല പരിശീലനങ്ങൾക്ക് ഭാവി വാഗ്ദാനങ്ങളായ നമ്മുടെ മക്കളെ നല്ല പൗരന്മാരാക്കി മാറ്റാൻ കഴിയും.

കുറ്റ്യാടി ഹയർസെക്കന്ററി സ്കൂളിൽ നടത്തിയ എം പവറിംഗ്‌ യൂത്ത്‌ ട്രൈനിംഗ്‌ പ്രോഗ്രാമിൽ ജെ സി ഐ സോൺ ട്രെയിനർമാരായ ജെയ്സൺ മാത്യു, ഗോപകുമാർ കെ വി, ഗിരീഷ് പി എന്നിവർ ക്ലാസുകൾ നയിച്ചു.

150 ഇൽ പരം കുട്ടികൾ പങ്കെടുത്തു. മേഖല തല ട്രെയിനിങ് ഡയറക്ടർ റൗഫ് എളേറ്റിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല വൈസ് പ്രസിഡന്റ്‌ മുഖ്യ അതിഥിയായി.

ജെസിഐ കല്ലാച്ചി പ്രസിഡന്റ്‌ ശംസുദ്ധീൻ ഇല്ലത്ത്, പ്രോഗ്രാം ഡയറക്ടർ സൈനബ സുബൈർ, സ്കൂൾ പ്രിൻസിപ്പൽ.Dr അൻവർ ശമീം,പി ടി എ പ്രസിഡന്റ്‌ വി കെ റഫീഖ്‌ ,എസ് എം സി ചെയർമാൻ ഫിർദൗസ്... എന്നിവർ സംസാരിച്ചു.

#Good #training #essential #mold #good #citizens #Adv #Gawas

Next TV

Related Stories
വിലങ്ങാട് കടുവ ഇറങ്ങിയതായി നാട്ടുകാർ, പ്രദേശത്ത് തെരച്ചിൽ തുടങ്ങി

Feb 18, 2025 10:11 PM

വിലങ്ങാട് കടുവ ഇറങ്ങിയതായി നാട്ടുകാർ, പ്രദേശത്ത് തെരച്ചിൽ തുടങ്ങി

സ്ഥലത്തും സമീപ പ്രദേശങ്ങളിലും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തിരച്ചിൽ...

Read More >>
സമര സജ്ജരാക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ നാളെ  തുടങ്ങും

Feb 18, 2025 08:52 PM

സമര സജ്ജരാക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ നാളെ തുടങ്ങും

സിപിഐ എം ജില്ല സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം...

Read More >>
സമസ്ത നൂറാം വാർഷികം; എസ് എം എഫ് നവോത്ഥാന സംഗമം സംഘടിപ്പിച്ചു

Feb 18, 2025 08:48 PM

സമസ്ത നൂറാം വാർഷികം; എസ് എം എഫ് നവോത്ഥാന സംഗമം സംഘടിപ്പിച്ചു

എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം...

Read More >>
ദുർഗന്ധവും അറപ്പും; നാദാപുരത്ത് ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്

Feb 18, 2025 08:21 PM

ദുർഗന്ധവും അറപ്പും; നാദാപുരത്ത് ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്

പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്നും...

Read More >>
പുറമേരി ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് കുടുബ സംഗമം സംഘടിപ്പിച്ചു

Feb 18, 2025 07:29 PM

പുറമേരി ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് കുടുബ സംഗമം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories