എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന അങ്കണവാടി കലോത്സവം -കളിയൂഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാജൻ.എം അധ്യക്ഷനായിരുന്നു.

ചടങ്ങിൽ അനു പാട്യംസ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി നിഷ, ഐ.സി.ഡി.എസ് സൂപ്രവൈസർ ബിന്ദു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീമ വള്ളിൽ, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ, മെമ്പർമാരായ ഷിബിൻ.ടി.കെ, സതി, ശ്രീജിത്ത്, സുജാത, മോട്ടി അങ്കണവാടി ടീച്ചർ മിനി എന്നിവർ സംസാരിച്ചു.
#Anganwadi #arts #festival #Edachery #Panchayath #notable