കുയ്‌തേരി സ്കൂൾ വാർഷികം; ചരിത്ര വസ്‌തുതകൾ വിസ്മരിച്ചുള്ള വിദ്യാഭ്യാസ രംഗം സാധ്യമാവില്ല -ഒ.ആർ.കേളു

കുയ്‌തേരി സ്കൂൾ വാർഷികം; ചരിത്ര വസ്‌തുതകൾ വിസ്മരിച്ചുള്ള വിദ്യാഭ്യാസ രംഗം സാധ്യമാവില്ല -ഒ.ആർ.കേളു
Jan 28, 2025 02:13 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com) വിദ്യാഭ്യാസ മേഖല മാറ്റങ്ങൾ ഉൾകൊണ്ട് മുന്നോട്ട് പോകുമ്പോൾ ചരിത്ര വസ്‌തുതകളെ വിസ്മരിക്കാൻ കഴിയില്ലെന്ന് പട്ടിജാതി പട്ടിക വർഗ്ഗ വികസന മന്ത്രി ഒ.ആർ.കേളു.

വളയം കുയ്‌തേരി എം.എൽ.പി.സ്കൂൾ ശതാബ്ദി ആഘോഷത്തിന്റ്റ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത നിലവാരത്തിൽ വിദ്യാർത്ഥികൾ പഠിച്ചിറങ്ങുമ്പോൾ സാമൂഹിക പ്രതിബന്ധത കുറഞ്ഞ് വരികയാണ്.

സാമൂഹ്യ പ്രതിബന്ധതയും സാംസ്കാരിക മൂല്യച്യുതിയും സമൂഹത്തിൽ നടക്കുകയാണ്. ഒരുവശത്ത് വിദ്യാഭ്യാസ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുമ്പോൾ മൂല്യങ്ങൾ ചോർന്ന് പോകുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇ.കെ.വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമം ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങൾ നമ്മുടെ സമ്പത്താണെന്നും നിലനിർത്തേണ്ടത് നാടിന്റ് ആവശ്യമാമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. ആർ. കനകാംബരൻ (ആകാശവാണി ) മുഖ്യ പ്രഭാഷണം നടത്തി.

സമാപന സമ്മേളനത്തിൽ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. സുരയ്യ, ജില്ല പഞ്ചായത്ത് അംഗം സി.വി. നജ്‌മ, ബ്ലോക്ക് പഞ്ചായത്ത് അംഗം നജ്‌മയാസർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.പി. സുശാന്ത്, എം.ദേവി, എം.കെ.അശോകൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എൻ. ദാമോധരൻ,ടി.ടി.കെ. ഖാദർ ഹാജി,കെ.ചന്ദ്രൻ, സി.ച്ച്. ശങ്കരൻ, കെ.പി. ഗോവിന്ദൻ, പ്രധാനാധ്യാപകൻ ശ്രീരാജ്, പി.ടി. എ. പ്രസിഡൻ്റ് പി.കെ. സമീറ,കെ. രവീന്ദ്രൻ,ഫർസീന ഷെറിൻ,പി.പി. അബു ഹാജി, വി.കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു

#kuyyeri #School #anniversary #educational #field #forgets #historical #facts #not #possible #ORKelu

Next TV

Related Stories
ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

Apr 20, 2025 08:37 PM

ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

ആറ് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കാറിൻ്റെ ചില്ലുകൾ അടിച്ചു...

Read More >>
ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

Apr 20, 2025 06:27 PM

ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

കാറിന്‍റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു. വിവാഹ പാർട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം...

Read More >>
ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

Apr 20, 2025 04:10 PM

ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

സിപിഐ എം ചുഴലി ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടി ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം...

Read More >>
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

Apr 20, 2025 03:48 PM

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

എൻടി ഹരിദാസൻ സ്വാഗതവും, ഇ മുരളിധരൻ നന്ദിയും...

Read More >>
Top Stories