---
title: "റേഷൻ വിഷയം; എടച്ചേരിയിൽ കോൺഗ്രസ്  പ്രതിഷേധ ധർണ നടത്തി"
english_title: "#ration #issue #Congress #staged #protest #dharna #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266498/ration-issue-congress-staged-protest-dharna-edachery"
published_at: "2025-01-28T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67990ccb00bd3_Untitled-2.jpg"
keywords: []
---

# റേഷൻ വിഷയം; എടച്ചേരിയിൽ കോൺഗ്രസ്  പ്രതിഷേധ ധർണ നടത്തി

> **Lead Summary:** **എടച്ചേരി: **റേഷൻ കടയിൽ ഭക്ഷ്യ ധാന്യങ്ങളെത്തിക്കാത്ത, സർക്കാർ അനാസ്ഥക്കെതിരായി, എടച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ എടച്ചേരി ടൗണിലെ റേഷൻകടയ്ക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.

## Article Content

**എടച്ചേരി: **റേഷൻ കടയിൽ ഭക്ഷ്യ ധാന്യങ്ങളെത്തിക്കാത്ത, സർക്കാർ അനാസ്ഥക്കെതിരായി, എടച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ എടച്ചേരി ടൗണിലെ റേഷൻകടയ്ക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.കെ.പ്രേംദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ധർണ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ.മോട്ടി, കെ.പി.ദാമോദരൻ, നാരായണൻ പനയുള്ളതിൽ, സി.പവിത്രൻ, കെ രമേശൻ, എം.സി.മോഹനൻ, രാമചന്ദ്രൻ തലായി ,പി.സുമലത, എം.പി.ശ്രീധരൻ, സി.ഐ.രാഘവൻ, എം.സി വിജയൻ ,മജീദ്, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266498/ration-issue-congress-staged-protest-dharna-edachery)