എടച്ചേരി : പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയം പൊളിച്ചു മാറ്റിയ സ്ഥലം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് രംഗത്ത്.

എടച്ചേരിയിലെ പുതിയങ്ങാടി ടൗണിലെ ഷോപ്പിംഗ് കോംപ്ലക്സ് കഴിഞ്ഞ വർഷമാണ് പൊളിച്ചു മാറ്റിയത്.
ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയത്തിൻറെ സ്ഥാനത്ത് മറ്റു കെട്ടിടങ്ങൾ പണിയാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതിയിൽ വിയോജനക്കുറിപ്പ് നൽകി .
ഇരുപത് വർഷം മാത്രം പഴക്കമുണ്ടായിരുന്ന ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം കഴിഞ്ഞ വർഷം പൊളിച്ചു മാറ്റുകയായിരുന്നു .
കെട്ടിടം പൊളിക്കുന്നതിനെതിരെ സമരവുമായി കോൺഗ്രസ് ഉൾപ്പെടെ സംഘടനകൾ അന്ന് തന്നെ രംഗത്ത് വന്നിരുന്നു.അതേ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് പണിയുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ ഉറപ്പും നൽകുകയുണ്ടായി.
എന്നാൽ ഷോപ്പിംഗ് കോംപ്ലക്സ് നിന്ന സ്ഥലത്തു പഞ്ചായത്തിന് ഓഫീസ് പണിയാൻ തീരുമാനിച്ചതോടെയാണ് വിയോജനക്കുറിപ്പുമായി യു ഡി എഫ് അംഗങ്ങൾ ഭരണസമിതിക്ക് കത്തു നൽകിയത്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ മോട്ടി,കെ പി സലീന, ഹന, ശ്രീധരൻ മാമ്പൊയിൽ,ഷരീഫ കൊളക്കാട് എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്
#Edachery #Panchayat #Shopping #Complex #controversy #again