കല്ലാച്ചി: (nadapuram.truevisionnews.com) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എഐടിയുസി കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി നാളെ രാവിലെ 9 മണിക്ക് പുറമേരി കമ്യൂണിറ്റി ഹാളിൽ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ ഇഎക്സ് എം പി ഉദ്ഘാടനം ചെയ്യും.

ഇ കെ വിജയൻ എം എൽ എ, സിപി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ, സിപി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ, സംസ്ഥാന ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ അനിമോൻ , കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ടി ഭാരതി, സി പി ഐ ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ പങ്കെടുക്കും.
യൂണിയൻ ജില്ലാ പ്രസിഡന്റ് പി സി തോമസ് പതാക ഉയർത്തും.ജില്ലാ ജനറൽ സെക്രട്ടറി പി സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിക്കും.
സ്വാഗത സംഘം കൺവീനർ കളത്തിൽ സുരേന്ദ്രൻ സ്വാഗതവും ട്രഷറർ പി കെ ചന്ദ്രൻ നന്ദി രേഖപ്പെടുത്തും.
സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സഘാടകസമിതി ചെയർമാൻ ടി കെ രാജൻ മാസ്റ്ററും കൺവീനർ കളത്തിൽ സുരേന്ദ്രനും അറിയിച്ചു.
#Preparations #complete #Employment #Guaranteed #Workers #Union #district #conference #tomorrow #Purameri