നാദാപുരം :എടച്ചേരി പഞ്ചായത്തിലെ പൊളിച്ചു മാറ്റിയ ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയം പുനർനിർമിക്കുന്ന തീരുമാനം ഭരണ സമിതി ഉപേക്ഷിച്ചതിൽ യു.ഡി.എഫ് എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.നാലു വർഷങ്ങൾക്ക് മുമ്പാണ് എടച്ചേരി പുതിയങ്ങാടി ടൗണിൽ നിലവിലുണ്ടായിരുന്ന ഷോപ്പിങ് കോംപ്ലക്സിൻ്റെ മൂന്നു നില കെട്ടിടം പൊളിച്ചു മാറ്റിയത്.

ഒരു വർഷം കൊണ്ട് അതെ സ്ഥലത്ത് പുതിയ കെട്ടിടം പണിയുമെന്ന് പറഞ്ഞ് കച്ചവാക്കാരെയും മറ്റു സ്ഥാപനങ്ങൾ നടത്തുന്നവരെയും ഒഴിപ്പിക്കുകയായിരുന്നു.
വർഷങ്ങൾ പിന്നിട്ടിട്ടും കോംപ്ലക്സ് കെട്ടിടം നിർമാണം ആരംഭിക്കാത്തതിനാൽ യു.ഡി.എഫ് പല തവണ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് അധികൃതർ അവഗണിക്കുകയായിരുന്നു.
അതിനിടയിൽ ഷോപ്പിങ് കോംപ്ലക്സ് ഉണ്ടായിരുന്ന സ്ഥലത്ത് പഞ്ചായത്തിന് ഓഫീസിന് പുതിയ കെട്ടിടം പണിയാൻ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു.
നേരത്തെ നാട്ടുകാർക്ക് കൊടുത്ത വാക്ക് തെറ്റിച്ചു കൊണ്ട് ഷോപ്പിങ് കോംപ്ലക്സിന് പകരം പഞ്ചായത്ത് ഓഫീസ് കെട്ടിടം പണിയാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് വിയോജനക്കുറിപ്പുമായി യു.ഡി.എഫ് അംഗങ്ങൾ
ഭരണസമിതിക്ക് കത്തു നൽകിയിരിക്കയാണ്. പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം പണിയുന്നതിൽ യു.ഡി.എഫ് എതിരല്ലെന്നും നിലവിലുള്ള ഷോപ്പിങ് കോംപ്ലക്സ് പൊളിച്ച സ്ഥലത്ത് അതെ സ്ഥാപനം തന്നെ പണിയണമെന്നുമാണ് യു.ഡി.എഫിൻ്റെ ആവശ്യമെന്ന് വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ഷോപ്പിങ് കോപ്ലക്സ് നിലനിന്നിരുന്ന സ്ഥലത്ത് പണിയാൻ പോകുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനായി ഭരണ സമിതി ഫെബ്രുവരി 4 ന് നടത്തുന്ന തറക്കല്ലിടൽ ബഹിഷ്കരിക്കാൻ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചിരിക്കയാണ്.
വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാനും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റുമായ ചുണ്ടയിൽ മുഹമ്മദ്, മുസ്ലിം ലീഗ് എടച്ചേരി പഞ്ചായത്ത് സെക്രട്ടരി യു.പി മൂസ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും യു.ഡി.എഫ് കൺവീനറുമായ എം.കെ പ്രേംദാസ്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബഷീർ എടച്ചേരി പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ മോട്ടി,കെ പി സലീന, രഹന, ശ്രീധരൻ മാമ്പൊയിൽ,ഷരീഫ കൊളക്കാട് എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത് കോംപ്ലക്സ് നിർമാണം ഉപേക്ഷിച്ചതിൽ യു.ഡി.എഫ് പ്രതിഷേധം.
#UDF #will #boycott #Protest #against #construction #shopping #complex #Edachery