തൂണേരി: ( nadapuramnews.in ) പഴയ കാല സോഷ്യലിസ്റ്റ് നേതാവും ജനതാദൾ മണ്ഡലം സെക്രട്ടറിയുമായിരുന്ന ഒ.കെ തൂണേരിയുടെ നാലാം ചരമവാർഷിക ദിനം ആർ.ജെ.ഡി തൂണേരി പഞ്ചായത്ത് കമ്മറ്റി യുടെ നേതൃത്വത്തിൽ ആചരിച്ചു.

കാലത്ത് ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ആർ.ജെ.ഡി നിയമസഭാ കക്ഷി നേതാവ് കെ പി മോഹനൻ എംഎൽഎ ആർ ജെ ഡി ജില്ലാ വൈസ് പ്രസിഡണ്ട് പി എം നാണു, മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, തൂണേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ടി. രാമകൃഷ്ണൻ, സി.കെ ബാലകൃഷ്ണൻ, പി.എം. ബാലകൃഷ്ണൻ, സി.പി രാമചന്ദ്രൻ,കെ കുമാരൻ, രാഘവൻ മേലെ കൂടത്തിൽ എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. കെ.പി മോഹനൻ എം.എൽ.എ ഒ.കെ തൂണേരിയെ അനുസ്മരിച്ചു സംസാരിച്ചു.
#Remembrance #4th #Death #Anniversary #OKThuneri #RJD