എടച്ചേരി: (nadapuram.truevisionnews.com) അഞ്ച് വർഷത്തിൽ ഒരിക്കൽ പെൻഷൻ പരിഷ്‌കരണം എന്ന കീഴ് വഴക്കം അനുസരിച്ച് 1. 7.2024 ന് മുൻ കാല പ്രാബല്യം നൽകി പെൻഷൻ പരിഷ്‌കരിക്കണമെന്നും, കുടിശ്ശികയായ ഡി എ അനുവദിക്കണമെന്നും, പെൻഷനേഴ്‌സ് യൂണിയൻ എടച്ചേരി പഞ്ചായത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ഉദ്ഘാടനം ചെയതു. പി.ലക്ഷ്‌മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈ. പ്രസിഡണ്ട് ടി.കെ.രാഘവൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
ബ്ലോക്ക് ജോ. സിക്രട്ടറി എം.കെ.രാധ കൈത്താങ്ങ് സംഖ്യ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പറായ ടി.കെ.മോട്ടി, എൻ.നിഷ, എന്നിവരും, ടി.അബദുറഹിമാൻ, കെ.കെ.പുരുഷൻ, കെ.ബാലൻ ഹരിത, ടി.പീതാംബരൻ, കെ.രമേശൻ, എം.പി.ശ്രീധരൻ, കെ.വാസുദേവൻ, ഒ.സത്യനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
കലോത്സവത്തിൽ വിജയികളായവർക്ക് ട്രോഫികൾ വിതരണം ചെയ്‌തു. ഭാരവാഹികൾ: കെ.ശ്രീധരൻ, പ്രസിഡൻ്റ് കെ.കെ.പുരുഷൻ, സിക്രട്ടറി കെ.ബാലൻ ഹരിത. ട്രഷറർ. എന്നിവരെ, വരണാധികാരി ടി.അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു.
#Pension #reform #process #initiated #KSSPU