വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച പതിനഞ്ചാം വാർഡിലെ രണ്ട് തുറസ്സായ കിണറുകളുടെ ഉദ്ഘാടനം പ്രസിഡന്റ് പി. സുരയ്യ ടീച്ചർ നിർവഹിച്ചു.

സ്ഥിരം സമിതി ചെയർമാൻ ഫാത്തിമ കണ്ടിയിൽ, വാർഡ് മെമ്പർ എം. കെ. മജീദ്, അസിസ്റ്റന്റ് എഞ്ചിനീയർ മുഹമ്മദ് ആഷിക്ക്, ഓവർസിയർ അനസ് കെ. പി, അഫ്സൽ കെ. കെ, എന്നിവർ സംബന്ധിച്ചു.
മൂന്ന് ലക്ഷത്തി അയ്യായിരത്തി മുന്നൂറ്റി അമ്പത്തിരണ്ട് രൂപയുടെ അടങ്കൽ തുകയ്ക്കാണ് രണ്ടു കിണറുകൾക്കും എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
മെറ്റീരിയൽസു ചിലവുകൾക്ക് പുറമെ നൂറ്റി എൻപത്തി മൂന്നു തൊഴിൽ ദിനങ്ങളിലൂടെ ഒന്നെ മുക്കാൽ ലക്ഷത്തോളം രൂപയുടെ വിദഗ്ധ , അവിദഗ്ധ തൊഴിലാളികളുടെ പ്രവർത്തിയുമാണ് ഉൾപ്പെടുത്തിയത്.
#Two #open #wells #inaugurated #Vanimel #Grama #Panchayath