തൂണേരി: (nadapuram.truevisionnews.com) യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തൂണേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

നാദാപുരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി കെ രജീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജസീർ ടി പി അധ്യക്ഷത വഹിച്ചു.
അശോകൻ തൂണേരി, പി രാമചന്ദ്രൻ മാസ്റ്റർ, ഫസൽ മാട്ടാൻ, റിജേഷ് നരിക്കാട്ടേരി, ഹരിശങ്കർ എം, തുഷാർ രാജ്, ഗോപി കൃഷ്ണൻ ആവോലം, രജിത്ത് ശ്രീവത്സം സംസാരിച്ചു.
#Shuhaib #commemoration #organized #Youth #Congress #Thooneri