വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ പാലത്തിനു ചേർന്നുള്ള മിനി ബ്രിഡ്‌ജിൻ്റെ പുനർ നിർമാണം ആരംഭിക്കുന്നതിനു മുമ്പ് അതു വഴിയുള്ള ഗതാഗതത്തിനു ബദൽ സംവിധാനം ഒരുക്കണമെന്ന് എസ്.ഡി.പി.ഐ വാണിമേൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ദിനേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിലൂടെയുള്ള ഗതാഗതം വഴി തിരിച്ചു വിടുന്നത് വിവരണാതീതമായ ദുരിതങ്ങളിലേക്ക് ജനങ്ങളെ തള്ളി വിടുമെന്ന് പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി.
പുനർ നിർമാണം നടക്കുന്ന പാലത്തിനു സമീപം തന്നെ താൽക്കാലിക റോഡ് നിർമിച്ച് ഗതാഗത സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ട അധികൃതർക്കും കരാറുകാർക്കും ബാധ്യതയുണ്ട്.
ബദൽ സംവിധാനം ഒരുക്കുന്നതിന്റെ സാമ്പത്തിക ബാധ്യതകൾ നാട്ടുകാരുടെ ചുമലിലേക്ക് വലിച്ചിടുന്ന തരത്തിൽ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അനുചിതവും അനവസരത്തിൽ ഉള്ളതുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രഡിഡണ്ട് സി.കെ സുബൈർ അധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞമ്മദ് മാസ്റ്റർ, റൗഫ് വി കെ, റനീഫ് കെ പി, നിസാം തങ്ങൾ, ഹമീദ് ടിവി എന്നിവർ സംസാരിച്ചു.
#Mini #Bridge #Construction #Contractors #themselves #make #alternative #arrangements #transport #SDPI