വാണിമേൽ: (nadapuram.truevisionnews.com) അനന്തമായി നീളുന്ന പാക്കോയി റോഡിൻ്റെ ദുരിതാവസ്ഥക്ക് ഉടൻ പരിഹാരം വേണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ മാമ്പിലാക്കൂൽ ബ്രാഞ്ചിലെ പ്രവർത്തകർ പട്ടിണി സമരം നടത്തി.

വാണിമേൽ പഞ്ചാത്ത് പ്രസിഡൻ്റ് സി.കെ സുബൈർ ഉദ്ഘാടനം ചെയ്തു.
പാക്കോയി റോഡിൻ്റെ ശോചനീയാവസ്ഥക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഏറെ കാലമായി റോഡ് പണി ഒരു ആചാരമെന്നോണം രണ്ടു തൊഴിലാളികളും ഒരു ജെസിബിയും എന്ന നിലയിൽ റോഡ് പണി എന്ന പേരിൽ നടത്താൻ തുടങ്ങിയിട്ട് മാസങ്ങളായി.
വർഷകാലത്ത് ചളി നിറഞ്ഞു കിടന്നിരുന്ന റോഡിൽ ഇപ്പോൾ ആകെ പൊടിപടലങ്ങളാണ്. റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള വീടുകളിൽ താമസിക്കുന്നവർ നിരന്തരം പൊടിപടലങ്ങൾ ശ്വസിക്കുന്നത് കാരണം ഭീതിയിലാണ്.
റോഡുപണി ഉടനെ പൂർത്തിയാക്കിയില്ലങ്കിൽ പൊതു ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മെയിൻ റോഡ് തടഞ്ഞ് കൊണ്ടുള്ള സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് സുബൈർ പറഞ്ഞു.
#hunger #strike #plight #Pakoi #Road #resolved #immediately #SDPI