മൈൽ സ്റ്റോൺ 2k25; ഗ്ലോബൽ ആർട്‌സ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം

മൈൽ സ്റ്റോൺ 2k25; ഗ്ലോബൽ ആർട്‌സ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം
Feb 21, 2025 12:56 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) ഗ്ലോബൽ പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷത്തിന്റെ (മൈൽ സ്റ്റോൺ 2k25) ഭാഗമായി രണ്ടു ദിവസങ്ങളിലായി നടന്ന ആർട്‌സ് ഫെസ്റ്റ് സമാപിച്ചു.

മാനേജർ സി കെ അഷ്റഫ് ഉദ്ഘാടനം ചെയ്‌തു. ഹെഡ് മാസ്റ്റർ എ പി വിജയൻ അധ്യക്ഷത വഹിച്ചു. മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനദാനം കുഞ്ഞമ്മദ് കനിയിൽ, ഇസ്മായിൽ മുസലിയാർ, കാസിം തങ്ങൾ, സലാം മുസ്‌ലിയാർ എന്നിവർ നിർവഹിച്ചു.

നേരത്തെ നടന്ന പ്രതിഭാ സംഗമത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് കെ പി കാസിം ഹാജി, നടുത്തറ സൂപ്പി ഹാജി എന്നിവർ വിതരണം ചെയ്‌തു.

സമാപന ചടങ്ങിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ടീമിനുള്ള ട്രോഫി കേരള മാപ്പിള കല അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് സമ്മാനിച്ചു.

റണ്ണേഴ്‌സ് അപ്പിന് ടി യൂസുഫും മൂന്നാം സ്ഥാനം നേടിയ ടീമിന് പി കെ അബ്ദുറഹ്മാനും ട്രോഫികൾ നൽകി. സുബൈദ എൻ പി, ഷീജ സി പി, നിഷ കെ പി, ഫിറോസ് ചള്ളയിൽ തുടങ്ങിയവർ സംബന്ധിച്ചു.

#Milestone #2k25 #grand #finale #Global #Arts #Fest

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

Entertainment News