പ്രതിഷേധ ധർണ്ണ; സർക്കാർ നികുതിക്കൊള്ള നിർത്തിയില്ലെങ്കിൽ മന്ത്രിമാരെ റോഡിൽ തടയും -കോൺഗ്രസ്സ്

പ്രതിഷേധ ധർണ്ണ; സർക്കാർ നികുതിക്കൊള്ള നിർത്തിയില്ലെങ്കിൽ മന്ത്രിമാരെ റോഡിൽ തടയും -കോൺഗ്രസ്സ്
Feb 22, 2025 03:38 PM | By Jain Rosviya

വാണിമേൽ: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾ പിൻവലിക്കുക, ഭൂനികുതി 50% കൂട്ടിയത് കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിമേൽ വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൂടി വരുന്നതിനിടയിൽ എല്ലാ നികുതികളും കൂട്ടി ജനങ്ങളെ പ്രയാസത്തിന്മേൽ പ്രയാസത്തിലാക്കുന്ന പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് നികുതിക്കൊള്ള നിർത്തിയില്ലെങ്കിൽ മന്ത്രിമാരെ റോഡിൽ തടയുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി വി എം ചന്ദ്രൻ പ്രസ്താവിച്ചു.

വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ വാണിമേൽ വില്ലേജ് ഓഫീസിന് മുൻപിൽ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ സുലൈമാൻ,ജോസ് ഇരുപ്പക്കാട്, ബാലകൃഷ്ണൻ കെ, മുത്തലിബ് അധ്യക്ഷത വഹിച്ചു, നങ്ങാണ്ടി, ടി കെ മൊയ്തുട്ടി, ഷെബി സെബാസ്റ്റ്യൻ, ജയേഷ് കുമാർ യു പി,കല്ലിൽ കുഞ്ഞബ്‌ദുള്ള,സമീർ കെ കെ, ഷരിഫ് കെ കെ, കുഞ്ഞിമോയ് പുതിയോട്ടിൽ,കെ പി മൊയ്‌തു ഹാജി, രാജൻ കമ്പ്ളിപ്പാറ,അസ്ം കല്ലിൽ, ഡൌമിനിക് വിലങ്ങാട്,, മാതു കുറ്റികടവത്ത്, സിനാൻ പാക്കോയി തുടങ്ങിയവർ സംസാരിച്ചു.

കെ പി അബ്ദുള്ള സ്വാഗതവും, രവീന്ദ്രൻ വയലിൽ നന്ദിയും പറഞ്ഞു.


#protest #govt #stop #tax #evasion #ministers #blocked #road #Congress

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










Entertainment News