ഒരുക്കങ്ങൾ പൂർത്തിയായി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം

ഒരുക്കങ്ങൾ പൂർത്തിയായി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം
Mar 1, 2025 01:36 PM | By Jain Rosviya

വളയം:(nadapuram.truevisionnews.com) വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കമാവും. മാർച്ച് 2 മുതൽ 9 വരെ നടക്കുന്ന മഹോത്സവത്തിന്റെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.

നാളെ അഭിഷേകം, മാള നിവേദ്യം 7 മണിക്ക് പൊങ്കാല സമർപ്പണം എന്നിവ നടക്കും.മാർച്ച് 3 ന് ഗണപതി ഹോമം, അന്നദാനം ദീപാരാധന, ഭഗവതി സേവ, സർപ്പബലി, അത്താഴ പൂജ തുടർന്ന് നടയ്ക്കൽ എന്നിവ നടക്കും. മാർച്ച് 4 ന് ആറാട്ട് മഹോത്സവം കൊടിയേറും. കൊടിയേറ്റം ബ്രഹ്മശ്രീ തെക്കിനിയേടത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും.

മാർച്ച് 5 ന് കേളി ,തായമ്പക, അയ്യപ്പന് വിളക്ക്,ശ്രീ ഭൂതബലി , ഉത്സവം എന്നിവ അരങ്ങേറും. അഡ്വ: കേശവൻ കണ്ണൂർ മുഘ്യ പ്രഭാഷണം നടത്തും. മാർച്ച് 6 ന് ഭഗവതിക്ക് തോറ്റവും, വിളക്കും, അത്താഴ പൂജ, തായമ്പക, ദീപാരാധന എന്നിവ നടക്കും.

മാർച്ച് 7 ന് ഉച്ചപൂജ, ദീപാരാധന ശ്രീ ഭൂതബലി തുടങ്ങിയ പരിപടികളോടൊപ്പം സതീശൻ തില്ലങ്കേരി പ്രഭാഷണം നടത്തും. മാർച്ച് 8 ന് മലര്നിവേദ്യം, അഭിഷേകം, കലശപൂജ, ഗണപതിഹോമം, പള്ളിവേട്ട തുടങ്ങിയ പരിപാടികൾ നടക്കും.

സമാപന ദിവസമായ മാർച്ച് 9ന് അഭിഷേകം, മലര്നിവേദ്യം,ഗണപതിഹോമം, ആറാട്ട്, ആറാട്ട് സദ്യ എന്നിവയോടുകൂടി ആറാട്ട് ഉത്സവ ആഘോഷങ്ങൾ സമാപിക്കും.മാർച്ച് 3 മുതൽ 9 വരെ എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.

#Aaratt #Mahotsavam #Valayam #Sree #Paradevata #Temple #begin #tomorrow

Next TV

Related Stories
ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

Apr 20, 2025 08:37 PM

ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

ആറ് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കാറിൻ്റെ ചില്ലുകൾ അടിച്ചു...

Read More >>
ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

Apr 20, 2025 06:27 PM

ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

കാറിന്‍റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു. വിവാഹ പാർട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം...

Read More >>
ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

Apr 20, 2025 04:10 PM

ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

സിപിഐ എം ചുഴലി ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടി ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം...

Read More >>
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

Apr 20, 2025 03:48 PM

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

എൻടി ഹരിദാസൻ സ്വാഗതവും, ഇ മുരളിധരൻ നന്ദിയും...

Read More >>
Top Stories