കല്ലാച്ചി : ( nadapuramnews.in) വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും നടന്നുവരുന്ന ഇഫ്താർ സംഗമങ്ങൾ വലിയപ്രതീക്ഷകളാണ് നൽകുന്നത് എന്ന് ജെ സി ഐ ഇഫ്താർ സംഗമം.

പുതിയ കാലത്ത് ബന്ധങ്ങൾ അകന്നുകൊണ്ടിരിക്കുമ്പോൾ, ഇത്തരം വേദികൾഒരുമയുടെ വലിയ പ്രതീക്ഷകളാണ് നമുക്ക് നൽകുന്നത്.
ഏകമാനവികതയും തന്റെ സഹോദരന്റെ വിശപ്പിന്റെ കാഠിന്യവും,അരുതായ്മ ചിന്തിക്കുന്ന മനസ്സിനെയും, ശരീരത്തേയും നിയന്ത്രിക്കാനുള്ള കരുത്തും, അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതോടൊപ്പം ഉണ്ടാവണം എന്ന് ജാഫർ വാണിമേൽ. ജെ സി ഐ കല്ലാച്ചി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ സി ഐ കല്ലാച്ചി പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലത്ത് അദ്ധ്യക്ഷതവഹിച്ച യോഗം സോൺപ്ര്സിഡന്റ് ജെ സി ഐ പി പി അരുൺ ഇ വി ഉൽഘാടനം ചെയ്തു.
സോൺ വൈസ് പ്രസിഡന്റ് ജെ സി സെനറ്റർ അജീഷ് ബാലകൃഷണൻ, ജെ സി വരുൺ നായർ, ജെ സി ഷംസീർ അഹ്മദ്, ജെ സി ശ്രീജേഷ് ഗിഫ്റ്ററി, ജെ സി നജീബ് മാസ്റ്റേർ, ജെ സി ഷബാന, ജെ സി സൈനബ സുബൈർ,ജെ സി സെനറ്റർ നാഥൻ എന്നിവർ സംബന്ധിച്ചു
#JCI #Iftar #gathering #Iftar #gatherings #strengthen #human #brotherhood