---
title: "ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല; പേരോട്  സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം"
english_title: "#PlusOne #student #beaten #senior #students #Perode #School #buttoning #shirt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/277843/plusone-student-beaten-senior-students-perode-school-buttoning-shirt"
published_at: "2025-03-20T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dc2cd43cefc_atack.jpg"
keywords: []
---

# ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല; പേരോട്  സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

> **Lead Summary:** **നാദാപുരം: ** കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

## Article Content

**നാദാപുരം: ** കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. നാദാപുരം പേരോട് എം ഐ എം എച്ച്എസ്എസ് സ്കൂളിലായിരുന്നു അതിക്രമം. പരീക്ഷ എഴുതാന്‍ എത്തിയ കുട്ടിയെ ആണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്.

ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല, താടിവടിച്ചില്ല തുടങ്ങിയ കാരണം പറഞ്ഞായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ പരാതി പ്രകാരമാണ് നാദാപുരം പൊലീസ് കേസടുത്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/277843/plusone-student-beaten-senior-students-perode-school-buttoning-shirt)