നാദാപുരം: (nadapuram.truevisionnews.com) മയ്യഴി പുഴ കയ്യേറ്റത്തിനെതിരെ സത്യസന്ധമായി വാർത്ത നൽകിയതിന് മാധ്യമ പ്രവർത്തകർക്ക് നേരെ വധ ഭീഷണി മുഴക്കിയ യൂത്ത് ലീഗ് നേതാവിന്റെ നടപടി ഗൗരവമേറിയതും ഭൂമി കയ്യേറ്റ മാഫിയക്ക് ലീഗ് നേതൃത്വം പിന്തുണ നൽകുന്നതിന്റെ വ്യക്തമായ തെളിവുമാണെന്ന് ഐ എൻ എൽ നാദാപുരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.

നാദാപുരത്തെ സമാധാന അന്തരീക്ഷം തകർക്കാൻ വേണ്ടിയുള്ള യൂത്ത്ലീഗ് ശ്രമത്തെ നാദാപുരത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടും. കാല കാലങ്ങളിൽ ലീഗ് നാദാപുരത്തു ഉണ്ടാക്കിയിരുന്ന കലാപ സമാനമായ അക്രമങ്ങൾ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ശമനം വന്നത് ലീഗ് നേതൃത്വത്തിന് വിറളി പിടിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് ഇത്തരം ഭീഷണിക്ക് പിന്നിൽ.
പേരോട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ എം എസ് എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൂട്ടം ചേർന്നു മരദിച്ചതും റാഗിംഗിനു വിദേയമാക്കിയതും ഇതിനോട് ചേർത്ത് വായിക്കണം.
ഈ രണ്ട് വിഷയത്തിലും പോലീസ് മുഖം നോക്കാതെ നടപടികൾ സ്വീകരിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ ജി ലത്തീഫ് അധ്യക്ഷത വഹിച്ചു. ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു.
വി എ അമ്മദ്ഹാജി, ആർ കെ കുഞ്ഞബ്ദുല്ല, ജാഫർ വാണിമേൽ, വി എ പോക്കർ ഹാജി, മത്തത്ത് അമ്മദ്, എന്നിവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി രവി പുറ്റങ്കി സ്വാഗതവും ട്രഷറർ ഇ കെ പോക്കർ നന്ദിയും പറഞ്ഞു.
#Youth #League #leader #death #threat #against #journalist #serious #INL