പാറക്കടവ്: മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ചെക്യാട് മാലിന്യമുക്ത പഞ്ചായത്തായി മാറി. വർണ്ണശബളമായ ശുചിത്വ സന്ദേശ ജാഥയ്ക്ക് ശേഷം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി പ്രസിഡൻ്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്‌തു.

ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ സുബൈർ പാറേമ്മൽ അദ്ധ്യക്ഷനായി. സെക്രട്ടറി വിനോദൻ കെ.കെ സ്വാഗതം പറഞ്ഞു.
വി.ഇ.ഒ അഖില അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേഴ്‌സൺ റംല കുട്ട്യാപ്പണ്ടിയിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ചടങ്ങിൽ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ പേൾ ഓഫ് ചെക്യാടിൻ്റെ (സമ്പൂർണ്ണ ശുചിത്വ വീടുകൾ) ഭാഗമായി ഒന്നും, രണ്ടും , മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്ക് യഥാക്രമം 10000, 5000, 2500 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകി.
കൂടാതെ ഹരിത കലാലയം, ഹരിത വിദ്യാലയം, ഹരിത സ്ഥാപനം, ഹരിത അയൽക്കൂട്ടം എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഹരിത കേരളം മിഷൻ ആർ.പി, വി.ഇ.ഒ, എച്ച്.ഐ ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെ ആദരിക്കുകയും ചെയ്തു.
#Garbage #free #panchayath #Cleanliness #message #march #held #Chekyad #turned #colorful