നാദാപുരം: 'വഖഫ് ഭേദഗതി നിയമം വംശഹത്യാ പദ്ധതി' എന്ന പ്രമേയത്തിൽ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് കളത്തിൽ അബ്‌ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ടി.കെ മമ്മു, പി ആയശ,ഒ മുജീബ് പ്രസംഗിച്ചു.പ്രകടനത്തിന് ജലീൽ നാമത്ത്, ആർ കെ ഹമീദ്, എം എ വാണിമേൽ, പൊയിൽ സൂപ്പി, യുകെ ഹമീദ് മാസ്റ്റർ, പി. കെ. ബഷീർ, എ സി കുഞ്ഞബ്‌ദുള്ള, പി സുലൈഖ തുടങ്ങിയവർ നേതൃത്വം നൽകി.
#Welfare #Party #organizes #protest #against #Waqf #Amendment #Act