ജാതിയേരി: 2024-25 വാർഷിക പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജാതിയേരി സബീലുൽ ഹിദായ മദ്രസ കമ്മിറ്റി അനുമോദിച്ചു. മദ്രസ കമ്മിറ്റി പ്രസിഡണ്ട് ഇളമoത്തിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഹമ്മദ് കുറുവയിൽ സ്വാഗതം പറഞ്ഞു.

വട്ടക്കണ്ടി സൂപ്പി ഹാജി, ഫൈസൽ ബാഖവി, അബൂബക്കർ ഹാജി അന്തംപാടി, ഹംസ ഹാജി പുള്ളച്ചാണ്ടി, എൻ പി കെ ഹസൻ, അർഷാദ് കെ വി, അമ്മദ് കല്ലുവീട്ടിൽ, കെ പി റസാഖ് ഹാജി, ജെ പി ഇസ്മായിൽ മൗലവി, ഇ എം അന്ത്രു, മുജീബ് കുനിയിൽ, മുഹമ്മദ് പുന്നോളി, ബഷീർ കനവത്ത്, അസ്ലം ഫലാഹി തുടങ്ങിയവർ പ്രസംഗിച്ചു.സെക്രട്ടറി അർഷാദ് കെ വി നന്ദിയും പറഞ്ഞു.
#Students #achieved #high #scores #public #examination #felicitated