കല്ലാച്ചി: (nadapuram.truevisionnews.com) ജിസിഐ റോഡുമായി സംഗമിക്കുന്ന നാല്‍ക്കവലയിലെ ഓവുപാലം പുനര്‍നിര്‍മിച്ചെങ്കിലും ഇരു റോഡിന്റെയും അപ്രോച് റോഡ് നിര്‍മാണം പൂര്‍ത്തിയാകാത്തത് യാത്രക്കാര്‍ക്ക് ദുരിതമായി. ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു.

മഴക്കാലത്തു വെള്ളം കയറി യാത്ര അസാധ്യമാകുന്ന ഓവുപാലത്തിന്റെ ഒരു ഭാഗം തകര്‍ന്നതോടെയാണ് പിഡബ്ല്യൂഡി 40 ലക്ഷം എസ്റ്റിമേറ്റില്‍ ഓവുപാലത്തിന്റെയും അപ്രോച് റോഡിന്റെയും നിര്‍മാണം കരാര്‍ നല്‍കിയത്.
പാലത്തോട് ചേര്‍ന്നുള്ള അഴുക്കുചാലിന്റെ പണി പൂര്‍ത്തിയാക്കിയെങ്കിലും ഏറെ ഉയരത്തില്‍ പണിത ഓവുപാലത്തിലേക്ക് വാഹനങ്ങള്‍ കയറുന്നത് സാഹസപ്പെട്ടാണ്.
എപ്പോഴും വാഹനത്തിരക്കുള്ള ഈ റോഡിന്റെ ടാറിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് ഇടയാക്കും. കഴിഞ്ഞ ആഴ്ച ടാറിങ് നടത്തുമെന്ന് അധികൃതര്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചതാണെങ്കിലും നടന്നില്ല
#Passengers #suffer #Construction #approach #road #nalkkavala #completed