വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഉരുൾപൊട്ടലിനെ തുടർന്ന് സർക്കാർ നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സിപിഐ വാണിമേൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു.

വാണിമേലിലെ പഴയ കാല പാർട്ടി പ്രവർത്തകൻ കെ കൃഷണൻകുട്ടി പതാക ഉയർത്തി. ടി.കെ.കുമാരൻ, ടി.കെ.വിജയൻ എന്നിവരടങ്ങുന്ന പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറി ജലീൽ ചാലക്കണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഇ.കെ.വിജയൻ എംഎൽഎ. എം.ടി. ബാലൻ, ശ്രീജിത്ത് മുടപ്പിലായി, വി.പി.ശശിധരൻ, ടി സുഗതൻ, രാജു അലക്‌സ്, പി.കെ.ശശി. ടി.ബാബു, സി.സി.ചന്ദ്രൻ, വി.കെ.മനോഹരൻ എന്നിവർ സംസാരിച്ചു. പുതിയ ലോക്കൽ സെക്രട്ടറിയായി ജലീൽ ചാലക്കണ്ടിയെയും, അസി : സെക്രട്ടറിയായി ജോർജ്ജ് കിഴക്കേക്കരെയും തെരെഞ്ഞെടുത്തു.
#Vilangad #landslide #CPI #demands #speedy #reconstruction