തൂണേരി: ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം ടി അനുസ്മരണം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി ജിമേഷ് അനുസ്‌മരണ പ്രഭാഷണം നടത്തി. വായനശാലയുടെ പ്രസിഡന്റ് വിമൽ കുമാർ കണ്ണങ്കൈ അധ്യക്ഷനായി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വാഗ തഗാന രചയിതാവ് ശ്രീനിവാസൻ തൂണേരി, യുവ എഴുത്തുകാരൻ ജറിൻ തൂണേരി, സംസ്ഥാന സ് കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച അൽനിക അശോക്, ഇ ശി വന്യ, സിദ്ധി ഭൂഷൺ എന്നിവരെ അനുമോദിച്ചു.
തൂണേരി പഞ്ചായ ത്ത് പ്രസിഡൻ്റ് സുധാസത്യൻ, വാർഡ് മെമ്പർ ടി എൻ രഞ്ജിത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ പി എം നാണു, നെല്ലിയേരി ബാലൻ, പി രാമ ചന്ദ്രൻ, കനവത്ത് രവി എന്നിവർ സംസാരിച്ചു.
വായനശാല സെക്ര ട്ടറി എം എൻ രാജൻ സ്വാഗതവും ലൈബ്രേറിയൻ ടി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
#MT #Commemoration #Talents #honored #Thuneri