പൊലീസുമായി സംഘർഷം; ഇരുന്നിലാട് കുന്നിൽ സമര സമിതി നേതാക്കൾക്ക് പരിക്ക്

പൊലീസുമായി സംഘർഷം; ഇരുന്നിലാട് കുന്നിൽ സമര സമിതി നേതാക്കൾക്ക് പരിക്ക്
Apr 26, 2025 09:59 PM | By Anjali M T

നാദാപുരം :(nadapuram.truevisionnews.com) നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെ ഇരുന്നിലാട് കുന്നിൽ ചെങ്കൽ ഖനനം തുടങ്ങി. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാരെ പിരിച്ചുവിടാനുള്ള പൊലീസിൻ്റെ ശ്രമത്തിനിടെ സംഘർഷം. സ്ത്രീകൾ അടക്കമുള്ള സമര സമിതി പ്രവർത്തകർക്ക് പരിക്ക്. ശനിയാഴ്ച്ച രാവിലെ 9 മണിയോടെയാണ്  പ്രശ്നങ്ങൾക്ക് തുടക്കം.  ഗുരതര പാരിസ്ഥിതിക  പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന കുന്നിൻ മുകളിൽ ചെങ്കൽ ഖനനം നടത്താൻ ഹൈക്കോടതി ഉത്തരവുമായി ഉടമകൾ എത്തിയത്.

വളയം സബ് ഇൻസ്പെക്ടർ ആർ.സി ബിജുവിൻ്റെ നേതൃത്വത്തിൽ  വൻ പോലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു. വിവരമറിഞ്ഞ് സ്ത്രികളടക്കമുള്ള പ്രദേശവാസികൾ ഖനന മേഖലയിലേക്കുള്ള റോഡിൽ നിലയുറപ്പിച്ചിരുന്നു. ഖനന സാമഗ്രികളുമായി ലോറി എത്തിയതോടെ പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഇരുന്നലാട് കുന്ന് സമരസമിതി നേതാക്കളായ കെ പി നാണു, കെ പി കുമാരൻ , കെ പി അനൂപ് , ചന്ദ്രൻ തോട്ടത്തിൽ  എന്നിവരെ വളയം പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

ഇതിന് ശേഷം ഖനനം തുടരുകയായിരുന്നു. ഉച്ചയോടെ ഖനനം ചെയ്തെടുത്ത കല്ല് കൊണ്ട് പോകുന്നത് നാട്ടുകാർ വീണ്ടും തടഞ്ഞത് സംഘർഷത്തിനിടയാക്കി.ഇതിനിടെ സി.പി.എം നേതാവ് പാറയിടുക്കിൽ കുമാരന് പരിക്കേറ്റു. തുടർന്ന് സ്ത്രീകളടക്കമുള്ള പതിനൊന്ന് പേരെ അറസ്റ്റ് ചെയ്ത് വളയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

IrunniladKunnil SamaraSamiti injured clash police

Next TV

Related Stories
ഇൻ്റർവ്യൂ നാളെ; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത്ത് വര്‍ക്കർ നിയമനം

Apr 27, 2025 11:17 AM

ഇൻ്റർവ്യൂ നാളെ; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത്ത് വര്‍ക്കർ നിയമനം

പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറെ...

Read More >>
ആറടി താഴ്ചയുള്ള സ്ലാബില്ലാത്ത ഓടയിൽ വീണ് അപകടം, പുറമേരി സ്വദേശിക്ക് ഗുരുതര പരിക്ക്

Apr 27, 2025 11:03 AM

ആറടി താഴ്ചയുള്ള സ്ലാബില്ലാത്ത ഓടയിൽ വീണ് അപകടം, പുറമേരി സ്വദേശിക്ക് ഗുരുതര പരിക്ക്

സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറായ പുറമേരി സ്വദേശിയുടെ...

Read More >>
കടത്തനാട് കളരി സംഘം വാർഷികാഘോഷം ഇന്ന്; സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട്

Apr 27, 2025 10:55 AM

കടത്തനാട് കളരി സംഘം വാർഷികാഘോഷം ഇന്ന്; സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട്

കടത്തനാട് കളരി സംഘം വാർഷികാഘോഷം ഫോക് ലോർ അക്കാദമി ചെയർമാൻ ഡോ ജയരാജൻ ഉദ്ഘാടനം...

Read More >>
വിജയ കുതിപ്പ്; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

Apr 26, 2025 10:53 PM

വിജയ കുതിപ്പ്; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ഗുണമേന്മയും , മിതമായ വിലയും, വൈവിധ്യമാർന്ന വസ്ത്രങ്ങളുമായി ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂം ഉപഭോക്കാൾക്ക് വൺമില്ല്യൺ ക്യാഷ് പ്രൈസിലൂടെ...

Read More >>
നാടിൻ്റെ ഉത്സവമായി; സിപി മുക്ക് അംഗനവാടിക്ക് സ്വന്തം കെട്ടിടമായി

Apr 26, 2025 10:14 PM

നാടിൻ്റെ ഉത്സവമായി; സിപി മുക്ക് അംഗനവാടിക്ക് സ്വന്തം കെട്ടിടമായി

താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന സിപി മുക്ക് അംഗനവാടിക്ക് പുതിയ...

Read More >>
ആദർശ സമ്മേളനം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Apr 26, 2025 10:08 PM

ആദർശ സമ്മേളനം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സമസ്തയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ആദർശ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

GCC News