നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാനപാത കല്ലാച്ചിയില്‍ പൊതുമരാമത്ത് പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്ന പൊതു ഓടയുടെ കോണ്‍ഗ്രീറ്റ് ചെയ്ത ഭാഗം പൊളിച്ചു മലിനജലം ഓടയിലേക്ക് ഒഴുക്കാനുള്ള നീക്കം വിവാദത്തില്‍. പരാതിയെ തുടര്‍ന്ന് പൊതുമരാമത്ത് വിഭാഗം പരിശോധന നടത്തി.

സ്വകാര്യ വ്യക്തികളുടെ കെട്ടിടത്തോട് ചേര്‍ന്ന ഭാഗത്തെ കോണ്‍ഗ്രീറ്റാണ് കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയത്. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പില്‍ പരാതി നല്‍കി. മത്സ്യമാര്‍ക്കറ്റിലെ മലിനജലം ഉള്‍പ്പെടെ ഇതുവഴി ഒഴുകിയെത്തുന്നതായി പരിശോധനയിൽ കണ്ടെത്തി.
അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിധിന്‍ ലക്ഷ്മണ്‍, അസി. എഞ്ചിനീയര്‍ സി.ബി നളിന്‍ കുമാര്‍, ഓവര്‍സിയര്‍ ഇ.പി ശരണ്യ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ നീക്കി പരിശോധന നടത്തിയത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ഒഴുകിയെത്തുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
moves discharge sewage public drains kallachi nadapuram