ഓർമകൾക്ക് ഒരു പതിറ്റാണ്ട്; ധീരജവാൻ ദിലീഷിന്റെ സ്മരണയിൽ എഡ്യുഹെൽപ്പ് പഠന കിറ്റ് വിതരണം

ഓർമകൾക്ക് ഒരു പതിറ്റാണ്ട്; ധീരജവാൻ ദിലീഷിന്റെ സ്മരണയിൽ എഡ്യുഹെൽപ്പ് പഠന കിറ്റ് വിതരണം
Oct 8, 2021 07:15 AM | By Vyshnavy Rajan

പുറമേരി: മാവോയിസ്റ്റ് ഭീകരാക്രമണത്തിൽ ഛത്തിസ്ഖണ്ഡിൽ വീരമൃത്യു വരിച്ച ചതിരോളി താഴക്കുനിയിൽ ദിലീഷിന്റെ ഓർമകൾക്ക് ഒരു പതിറ്റാണ്ട് പൂർത്തിയായി. ധീരജവാൻ ദിലീഷിന്റെ സ്മരണയിൽ എഡ്യുഹെൽപ്പ് പഠന കിറ്റ് വിതരണം ചെയ്തു. 10-ാം സ്മൃതിവർഷികം ഫൈറ്റേസ് ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി നേതൃത്വത്തിൽ ആചരിച്ചു.

പുറമേരി പഞ്ചായത്ത് പ്രസിഡൻറ്‌ വി.കെ. ജ്യോതിലക്ഷ്മി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വിലാതപുരം എൽ.പി. സ്കൂളിലെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീജിത്ത് വിലാതപുരം ഒരുക്കിയ കുട്ടികളുടെ മുഖവര സമർപ്പണവും നടത്തി. ജില്ലാ സൈനിക സമിതിയും ജവാൻ ദിലീഷിന്റെ കുടുംബവും സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്ന എഡ്യുഹെൽപ്പ് പഠന കിറ്റ് വിതരണവും നടന്നു.

കെ.കെ. രജിൽ അധ്യക്ഷനായി. ബീന കല്ലിൽ, ടി.പി സീന, സൈനികസംഘം സെക്രട്ടറി നവീൻ, കെ.കെ. കുമാരൻ, എം.കെ. ദിലീഷ്, ടി. ജയചന്ദ്രൻ, കെ.ശ്രീജിലാൽ, എം.കെ. ശിഖിൽ, ടി.കെ. കുഞ്ഞിക്കണ്ണൻ, മുഹമ്മദ് സാലി, എം.കെ. പ്രദീപ്, വി.പ്രസൂൺ എന്നിവർ പങ്കെടുത്തു.

A decade of memories; Distribution of EduHelp learning kits in memory of Dheerajavan Dileesh

Next TV

Related Stories
Top Stories