നാദാപുരം : (nadapuram.truevisionnews.com)നാദാപുരത്ത് വാണിമേലിൽ പ്രിസൈഡിങ്ങ് ഓഫീസർ ഉൾപെടെയുള്ള ഉദ്യോഗസ്ഥരെ ബന്ധിയാക്കി. വാണിമേൽ ക്രസൻ്റ് ഹൈസ്കൂളിലെ ബൂത്ത് യു ഡി എഫ് പ്രവർത്തകർ പിടിച്ചെടുത്തു.
എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും ബന്ധിയാക്കിയത്. രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ.വലിയ പൊലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചു. വോട്ടിംഗ് സമയം കഴിഞ്ഞിട്ട് ടോക്കൻ നൽകിയവർ പോളിംഗ് പൂർത്തിയാക്കിയ ശേഷം എത്തി വോട്ട് ചെയ്യാൻ അനുവാദിക്കണമെന്ന് ആവശ്യപ്പെതാണ് പ്രശ്നത്തിന് തുടക്കം.
പോളിംഗ് പൂർത്തിയായി ഏജൻ്റ് മാരുടെ അനുവാദത്തോടെ മെഷിൻ ഓഫ് ചെയ്ത ശേഷമാണ് നാല് പേർ കൂടി വോട്ട് ചെയ്യാനുണ്ടെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറയുന്നു. അനധികൃത ഇടപെടൽ പ്രിസൈഡിങ്ങ് ഓഫീസർ ഇത് അനുവദിച്ചില്ല.ഈ സാഹചര്യത്തിലാണ് മുന്നൂറോളം വരുന്ന യു ഡി എഫ് - ലീഗ് പ്രവർത്തകർ പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കിയത്.
ഉദ്യോഗസ്ഥരെ ബന്ധിയാക്കിയതിനു ശേഷം രണ്ട് യു ഡി എഫ് പ്രവർത്തകർ വോട്ട് ചെയ്തു. ഉദ്യോഗസ്ഥരെ ബന്ധിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മറ്റി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും റിട്ടേർണിങ്ങ് ഓഫീസർക്കും പരാതി നൽകി.
എന്നാൽ വാണിമേൽ ക്രസന്റ് സ്ക്കൂളിൽ ടോക്കൻ നൽകിയിട്ടും വോട്ട് ചെയ്യാൻ അനുമതിച്ചില്ലന്നാണ് യുഡിഎഫ് പരാതി. ഇപ്പൊഴും സംഘർഷാവസ്ഥ തുടരുകയാണ്.
#presiding #officer #arrested #Vanimele, #UDF #workers #seized