നാദാപുരം : തൻ്റെ അവകാശമായ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ ക്യൂനിന്ന് അകത്തെത്തിയപ്പോൾ " താങ്കളുടെ വോട്ട് നേരത്തെ ആരോ ചെയ്ത് പോയെന്ന് ഉദ്യോഗസ്ഥരുടെ മറുപാടി " തന്നെ ആരാണ് വഞ്ചിച്ചതെന്നുള്ള ചോദ്യവുമായി പോളിംഗ് ബൂത്തിൽ മുഹമ്മദിൻ്റെ കാത്തിരിപ്പ് തുടരുന്നു.
നാദാപുരം നിയോജക മണ്ഡലത്തിലെ തൂണേരി മുടന്തേരി ഗവ. എം എൽ പി സ്കൂളിലെ ഇരുപാ താം നമ്പർ ബൂത്തിലാണ് സംഭവം. അറുപത്തിയെട്ടുകാരനായ ചാമയിൽ വാതുക്കൽ മുഹമ്മദാണ് തൻ്റെതല്ലാത കാരണത്താൽ വോട്ട് ചെയ്യാൻ കഴിയാതെ പ്രതിസന്ധിയിലായത്.
മുഹമ്മദിൻ്റെ അതേ പേരും വീട്ടുപേരുമുള്ള ഒരാൾ കിടപ്പ് രോഗികൾക്കുള്ള വോട്ടവകാശം വിനിയോഗിച്ചിരുന്നു. പ്രമേഹ രോഗ ബാധിതനായി കാൽ മുറിച്ചുമാറ്റി വീട്ടിൽ കഴിയുന്ന ഇയാളുടെ വീട്ടിൽ പോളിംഗ് ഉദ്യോഗസ്ഥർ എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഈ സമയത്ത് ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവാണ് പ്രതിസദ്ധിക്കി കാരണം. ചാലഞ്ച് വോട്ടിനുള്ള അവകാശം വിനിയോഗിച്ച് തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് ഇദ്ദേഹത്തിൻ്റെ തീരുമാനം.
ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന ആളാണ് മുഹമ്മദെന്നും ഇതിന് പിന്നിൽ ആരുടെയോ വഞ്ചന ഉണ്ടായിട്ടുണ്ട് എന്നുമാണ് ആരോപണം.
#Who #cheated #Muhammad #Mudavanteri #could #not #vote