സങ്കുചിത മനസ്സുകളുടെ സംഹാര താണ്ഡവത്തിനെതിരെ കാലം മറുപടി പറയും - അബ്ദുസമദ് സമദാനി എം.പി

സങ്കുചിത മനസ്സുകളുടെ സംഹാര താണ്ഡവത്തിനെതിരെ കാലം മറുപടി പറയും -  അബ്ദുസമദ് സമദാനി എം.പി
Jun 13, 2022 04:32 PM | By Vyshnavy Rajan

നാദാപുരം : എല്ലാത്തിനും ജാതിയും മതവും കാണുന്ന കുൽസിത സങ്കുചിത മനസ്സുകളുടെ സംഹാര താണ്ഡവത്തിനെതിരെ കാലം മറുപടി പറയുമെന്ന് എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു.

കടത്തനാടിൻ്റെ സാഹിത്യ പാരമ്പര്യത്തിൻ്റെ പിന്തുടർച്ചയാണ് രാജലക്ഷ്മി ടീച്ചറിലൂടെ കടന്നു പോകുന്നത്. മോയിൻകുട്ടി വൈദ്യരുടെ കാവ്യങ്ങളുടെ അയയൊഴി ഇന്നും ഹൃദയങ്ങളെ തൃസിപ്പിക്കുന്നു. ഇന്ന് ഹൃദയം കൊണ്ട് സംസാരിക്കുന്നവർ കുറയുന്നു.


ചിലർ വൈര്യത്തിൻ്റെ വാക്കുകളിലൂടെ മാരകമായ വിനാശ ശക്തികളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കവയിത്രിയും മലബാർ ഡെവലപ്‌മെന്റ് ഫോറം നാദാപുരം ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറിയുമായി സി രാജലക്ഷ്മി ടീച്ചറുടെ സമ്പൂർണ കവിതാ സമാഹാരമായ കാലിഡോണിയൻ കാക്കകൾ എം.പി അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്തു. പുസ്തകം. കവി കെ .ടി സൂപ്പി ഏറ്റുവാങ്ങി.


കവിത സൃഷ്ടിക്കുന്നത് ആയിരം നാവുളള മൗനമാണ്. എൻ്റെ ജീവിതത്തിൽ ഇത്രയും അധികം വെറുപ്പ് വമിക്കുന്ന കാലം ഉണ്ടായിട്ടില്ല. ഒടുവിൽ പ്രവാചകരെ പോലും നന്ദിക്കുകയാണ്. മുദ്രാവാഖ്യത്തിൽ വെറുപ്പുണ്ടാകും കവിതയിൽ വെറുപ്പുണ്ടാകില്ല. കാഴ്ച്ചകൾക്ക് ധൈർഖ്യമുണ്ടാക്കുന്നതാണ് കവിത. കവി പൂട്ടിയിട്ട മനുഷ്യൻ്റെ മനസ്സ് തുറക്കുകയാണ്. കവിത താക്കീതാണ് കവിത കരം ചേർത്ത് പിടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.


എം.ഡി.എഫ് നാദാപുരം ചാപ്പ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ കരയത്ത് ഹമീദ് ഹാജി അധ്യക്ഷനായി. സമദാനിക്ക് എം എ ഹമീദ് ഉപഹാരം നൽകി.

ശ്രീനി എടച്ചേരി കവിതാ സമാഹാരം പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, വൈ. പ്രസിഡൻ്റ് അഖില മര്യാട്ട് oi സി എച്ച് മോഹനൻ, സൂപ്പി നരിക്കാട്ടേരി , ഏരത്ത് ഇഖ്ബാൽ, കെ.കെ നവാസ് സി.കെ നാസർ, അബ്ബാസ് കണേക്കൽ, എം.കെ അശറഫ്, സി.ടി.കെ സമീറ തുടങ്ങിയവർ പങ്കെടുത്തു.


കൺവീനർ കോരങ്കോട് ജമാൽ സ്വാഗതവും വി രാജലക്ഷ്മി ടീച്ചർ നന്ദിയും പറഞ്ഞു. എം.എ ഹമീദ് കക്കംവെള്ളി, വി.പി സന്തോഷ്, വി.സി സാലിം, എൻ.കെ ഫിർദൗസ്, വിനോദ് കോതോട്, ഫിറോസ് കോരങ്ങോട് തുടങ്ങിയവർ പങ്കെടുത്തു.

Time will tell against the destructive force of narrow-mindedness - Abdus Samadani MP

Next TV

Related Stories
#volleyball | വിഷൻ വളയം; വോളിബോൾ പരിശീലന ക്യാമ്പിന് 7ന് തുടക്കമാവും

May 5, 2024 10:19 PM

#volleyball | വിഷൻ വളയം; വോളിബോൾ പരിശീലന ക്യാമ്പിന് 7ന് തുടക്കമാവും

ഗ്രാമപഞ്ചായത്തിന്റെ വിഷൻ വളയം കായിക പദ്ധതിയുടെ ഭാഗമായുള്ള വോളിബോൾ പരിശീലന ക്യാമ്പിന് മെയ്‌ 7 ചൊവ്വാഴ്ച രാവിലെ 6 മണിമുതൽ വളയം ഗവ.ഹയർ സെക്കന്ററി...

Read More >>
#MuslimLeague | മുസ്‌ലിം ലീഗ്;കുടിവെള്ള വിതരണം വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ ആശ്വാസ മാവുന്നു

May 5, 2024 10:02 PM

#MuslimLeague | മുസ്‌ലിം ലീഗ്;കുടിവെള്ള വിതരണം വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ ആശ്വാസ മാവുന്നു

കുനീങ്ങാട് ശാഖ മുസ്ലിംലീഗിന്റെയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കുടിവെള്ള വിതരണം വരൾച്ച നേരിടുന്ന...

Read More >>
#PerodeMIMHSSSchool  | ആകാശ നീലിമയിൽ ; വിമാന പറക്കലിൽ പരിശീലനം നേടി പേരോട് സ്കൂൾ എൻ.സി.സി കേഡറ്റുകൾ

May 5, 2024 08:56 PM

#PerodeMIMHSSSchool | ആകാശ നീലിമയിൽ ; വിമാന പറക്കലിൽ പരിശീലനം നേടി പേരോട് സ്കൂൾ എൻ.സി.സി കേഡറ്റുകൾ

എയർ വിംഗ് എൻ സി സി യുടെ ഫ്ളയിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ ആണ് കുട്ടികൾ...

Read More >>
#Protest | പ്രതിഷേധം ശക്തം: വാണിമേലിൽ തൊഴിലാളിയെ അക്രമിച്ചവരുടെ അറസ്റ്റിനായി പ്രകാനം

May 5, 2024 01:13 PM

#Protest | പ്രതിഷേധം ശക്തം: വാണിമേലിൽ തൊഴിലാളിയെ അക്രമിച്ചവരുടെ അറസ്റ്റിനായി പ്രകാനം

ഓട്ടേ തൊഴിലാളിയെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് വാണിമേൽ ടൗണിൽ സംയുക്ത മോട്ടോർ തൊഴിലാളികളുടെ നോത്യത്വത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 5, 2024 12:45 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#agripark| ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

May 5, 2024 11:55 AM

#agripark| ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ...

Read More >>
Top Stories