വാണിമേൽ : (nadapuram.truevisionnews.com) ഓട്ടോറിക്ഷ യാത്രയ്ക്കായി വിളിച്ച് കൊണ്ടുപോയി തൊഴിലാളിയെ അക്രമിച്ചതിൽ വാണിമേലിൽ പ്രതിഷേധം ശക്തം.
ഓട്ടേ തൊഴിലാളിയെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് വാണിമേൽ ടൗണിൽ സംയുക്ത മോട്ടോർ തൊഴിലാളികളുടെ നോത്യത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് ശേഷം നടന്ന തെരുവ് യോഗത്തിൽ കെ.പി സജീവൻ. അലി തുണ്ടിയിൽ ,ആലികുട്ടി ഹാജി, കെ.പി രമേശൻ, അഷറഫ് കുയ്യലത്ത് എന്നിവർ സംസാരിച്ചു.
അക്രമികളെ എത്രയും പെട്ടെന്ന് മുന്നിൽ കൊണ്ടുവരണമെന്ന് ബന്ധപ്പെട്ട അധികാരികളുടെ യോഗം ശക്തമായി ആവശ്യപ്പെട്ടു. വളയം നിരവുമ്മൽ സ്വദേശി ലിനീഷ് തിരുവണക്കാണ് ഇന്നലെ മർദ്ദനമേറ്റത്.
ചേരനാണ്ടി ഭാഗത്തേക്ക് ഓട്ടം വിളിക്കുകയും, പുഴയോരത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരനും മുഖംമൂടി ധാരിയായ മറ്റൊരാളും ചേർന്ന് വടിയും,കല്ലും, മാരകായുധങ്ങളുമായി മർദ്ദിച്ചെന്നാണ് പരാതി.
അവശനായ തൊഴിലാളിയെ ഉപേക്ഷിച്ച് അക്രമികൾ പുഴ മുറിച്ച് കടന്ന് രക്ഷപ്പെടുകയായിരുന്നുവത്രേ. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ടും,
നിർഭയമായി സ്റ്റാൻഡിൽ ജോലി ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടുമാണ് സംയുക്ത ഓട്ടോ തൊഴിലാളി പ്രതിഷേധം ആഹ്വാനം ചെയ്തത്. മർദ്ദനത്തിന്റെ കാരണം വ്യക്തമല്ല.
#Protest #strong: #arrest #those #who #assaulted #worker #Vanimel