വളയം : വളയം നിരുവമ്മലിൽ കടന്നലുകളുടെ ആക്രമത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക്. നിരുവമ്മലിലെ കുനിയിൽ ഒണക്കനെ യാണ് (75) കടന്നലുകൾ ആക്രമിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടു പറമ്പിൽ നിൽക്കുകയായിരുന്ന ഒണക്കനെ കടന്നലുകൾ ഇളകി വന്ന് അക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഒണക്കനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
The swarming of wasps; Householder injured by wasp sting in valayam