സര്‍ഗാലയ കരകൗശല മേളയ്ക്ക് ഇന്ന് തുടക്കം; പത്തിലധികം രാജ്യങ്ങളിലെ കരകൗശല വിദഗ്ധര്‍ പങ്കെടുക്കും

സര്‍ഗാലയ കരകൗശല മേളയ്ക്ക് ഇന്ന് തുടക്കം; പത്തിലധികം രാജ്യങ്ങളിലെ കരകൗശല വിദഗ്ധര്‍ പങ്കെടുക്കും
Dec 22, 2022 03:13 PM | By Vyshnavy Rajan

കുറ്റ്യാടി : കലാ കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേളകളില്‍ ഒന്നായ 10-ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്നു മുതല്‍ ജനുവരി 9 വരെയാണ് മേള നടക്കുക. ഇന്ന് വൈകുന്നേരം നാലു മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും.

ബംഗ്ലാദേശ്, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, സിറിയ, താജിക്കിസ്ഥാന്‍, തായ്ലാന്‍ഡ്, മൗറീഷ്യസ്, ഉസ്ബെക്കിസ്ഥാന്‍, ലെബനന്‍ തുടങ്ങി 10 ല്‍ പരം രാജ്യങ്ങളിലെ കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കും.

ഉസ്ബെക്കിസ്ഥാന്‍ പാര്‍ട്ണര്‍ രാജ്യമായി മേളയില്‍ പങ്കെടുക്കും. 26 സംസ്ഥാനങ്ങളില്‍ നിന്നും 500 ല്‍ പരം കരകൗശല വിദഗ്ധര്‍ മേളയുടെ ഭാഗമാവും. മേളയില്‍ വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തില്‍പരം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

19 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വാഹന പാര്‍ക്കിങ്ങ്, ഗതാഗത സൗകര്യം എന്നിവയ്ക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.


പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന പ്രവൃത്തി പരിചയ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാനും സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കും. ഈ അധ്യയന വര്‍ഷം നടത്തിയ ശാസ്ത്ര മേളയിലെ വര്‍ക്ക് എക്സ്പീരിയന്‍സ് - ഓണ്‍ ദ സ്പോട്ട് വിഭാഗത്തിലെ ക്രാഫ്റ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട 19 ഇനങ്ങളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്കാണ് അവസരം.

ഇവര്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിദഗ്ധരുമായി സംവദിക്കുന്നതിനും മേളയില്‍ സൗകര്യമുണ്ടാവും. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സര്‍ഗാലയയും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരമൊരുക്കുന്നത്.

മിനിസ്ട്രി ഓഫ് ടെക്സ്റ്റൈല്‍സ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ ഓഫ് ഹാന്‍ഡി ക്രാഫ്ട്സ് ഒരുക്കുന്ന ക്രാഫ്റ്റ് ബസാര്‍, നബാര്‍ഡ് ക്രാഫ്റ്റ് പവിലിയന്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് പവിലിയന്‍,കേരള ഫുഡ് ഫെസ്റ്റ്, ഉസ്ബെക്കിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് റൈഡുകള്‍, കലാപരിപാടികള്‍, ബോട്ടിംഗ്, കളരി പവിലിയന്‍, മെഡിക്കല്‍ എക്സിബിഷന്‍ എന്നിവ മേളയെ ആകര്‍ഷകമാകും. കേന്ദ്ര ടൂറിസം വകുപ്പ്, ടെക്സ്റ്റൈല്‍സ് ഡവലപ്പ്മെന്റ് കമ്മിഷണര്‍ ഓഫ് ഹാന്‍ഡി ക്രാഫ്ട്സ്, നബാര്‍ഡ്, കേരള സര്‍ക്കാര്‍, വിനോദ സഞ്ചാര വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്(സമഗ്ര ശിക്ഷാ കേരളം) എന്നിവയുടെ നേതൃത്വത്തിലാണ് ക്രാഫ്റ്റ് മേള സംഘടിപ്പിക്കുന്നത്.

സർഗാലയയിൽ നടന്ന പത്ര സമ്മേളനത്തില്‍ പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീഖ്, കൗസിലർ മുഹമ്മദ് അശറഫ് സര്‍ഗാലയ എക്സിക്യുട്ടീവ് ഓഫീസര്‍ പി.പി.ഭാസ്‌കരന്‍, ജനറല്‍ മാനേജര്‍ ടി.കെ.രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജര്‍ എം.ടി.സുരേഷ് ബാബു, ഫെസ്റ്റിവല്‍ കോഓര്‍ഡിനേറ്റര്‍ കെ.കെ.ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

Sargalaya Craft Fair Begins Today; Artisans from more than 10 countries will participate

Next TV

Related Stories
#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

Apr 26, 2024 09:41 PM

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

Apr 26, 2024 07:56 PM

#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ രാത്രി...

Read More >>
#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

Apr 26, 2024 06:58 PM

#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

ബൂത്തിനകത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച യുവാവിനെ പോലീസ് എത്തി...

Read More >>
#polling|ടോക്കൺ നൽകി ; നാദാപുരം  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:50 PM

#polling|ടോക്കൺ നൽകി ; നാദാപുരം മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:02 PM

#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂളിലാണ്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 26, 2024 04:16 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories