പുറമേരി: 61ാമത് സംസ്ഥാന കലോത്സവത്തിനിടെ നടന്ന ഭക്ഷണ വിഭവത്തിൽ നയം വ്യക്തമാക്കി കെഎം ഷാജി. പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പൊതുസമ്മേളനത്തിലാണ് ഷാജി അഭിപ്രായപ്രകടനം നടത്തിയത്. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഒരു കലാമേളയിൽ വെജിറ്റബിൾ തന്നെയാണ് അഭികാമ്യം.

ഇക്കാര്യത്തിൽ അനാവശ്യ വിവാദമാണ് ബന്ധപ്പെട്ടവരും മറ്റും നടത്തിക്കൊണ്ടിരിക്കുന്നത്. ബഹുജന റാലിയോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. പുറമേരി ചിറയിൽ നിന്ന് ആരംഭിച്ച റാലി ബാൻഡ് വാദ്യങ്ങളുടെയും, ദഫ്, കോൽക്കളി തുടങ്ങിയ കലാപരിപാടികളുടെ അകമ്പടിയോടെയും ജനശ്രദ്ധ ആകർഷിച്ചു. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, ബാലകേരളം, തുടങ്ങി മുസ്ലിം ലീഗ് ബഹുജന സംഘടനകളുടെ ആയിരങ്ങൾ അണിനിരന്ന റാലി പുറമേരി അങ്ങാടിയിലൂടെ പ്രയാണം നടത്തി.
തുടർന്ന് സമ്മേളന നഗരിയായ പുറമേരി ഗ്രൗണ്ട് കെ ഇസ്മായിൽ ഹാജി നഗരിയിൽ സമാപിച്ചു. റാലിക്ക് മണ്ഡലം ജനറൽ സെക്രട്ടറി കെ ടി അബ്ദുറഹ്മാൻ, മണ്ഡലം വൈസ് പ്രസിഡണ്ട് വി പി കുഞ്ഞമ്മദ് മാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ട് ചിറയിൽ മൂസ ഹാജി, ജനറൽ സെക്രട്ടറി കെ മുഹമ്മദ് സാലി, ട്രഷറർ കപ്ലിക്കണ്ടി മജീദ്, വണ്ണാറത്ത് മൊയ്തു ഹാജി, എം എ ഗഫൂർ, കെഎം സമീർ മാസ്റ്റർ, കളത്തിൽ ഹമീദ് മാസ്റ്റർ, വി.പി ഷക്കീൽ, മുഹമ്മദ് പുറമേരി, ഷംസു മഠത്തിൽ, വി.പി നജീബ്, വി.കെ റമീസ് നേതൃത്വം നൽകി.
പ്രത്യേക ബ്ലോക്കായി അണിനിരന്ന എംഎസ്എഫ് ബാലകേരളം റാലിക്ക് സുഹൈൽ സലാം, എം.സി ഷിനാസ്, ഷംനാദ് നെരോത്ത്, വി.പി സിനാൻ നേതൃത്വം നൽകി. എംപി മുനീർ മാസ്റ്റർ ആർ.കെ റഫീഖ്, കെ കെ റിയാസ് മാസ്റ്റർ, കെ.പി അമീർ, മുനീർ പുറമേരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റിയും വൈറ്റ് ഗാർഡ് അംഗങ്ങളും പ്രകടനം നിയന്ത്രിച്ചു.
സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം എ റസാക്ക് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി, അഹമ്മദ് പുന്നക്കൽ, വി എം റഷാദ് സംസാരിച്ചു.
food controversy; K. clarified the policy. M Shaji.