മൃഗ ചികിത്സ ഇനി രാത്രി വീട്ടുപടിക്കൽ; മൊബൈൽ വെറ്ററിനറി ക്ലിനിക്ക്‌ തൂണേരിയിൽ സജ്ജം

മൃഗ ചികിത്സ ഇനി രാത്രി വീട്ടുപടിക്കൽ; മൊബൈൽ വെറ്ററിനറി ക്ലിനിക്ക്‌ തൂണേരിയിൽ സജ്ജം
Jan 13, 2023 09:03 PM | By Nourin Minara KM

 തൂണേരി : കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി നടപ്പിലാക്കുന്ന “ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ്‌ ഡിസീസ് കണ്ട്രോള്‍” എന്ന കേന്ദ്രാവിഷ്ക്രിത പദ്ധതിയുടെ കീഴില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക്‌ തൂണേരി ബ്ലോക്കിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജയുടെ അദ്ധ്യക്ഷതയിൽ നാദാപുരം ഇ കെ വിജയൻ എം എൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

താലൂക്ക് കോ. ഓർഡിനേറ്റർ ഡോ :സ്നേഹരാജ് ബ്ലോക്ക്‌ വൈസ് :പ്രസിഡന്റ്‌ അരവിന്ദാക്ഷൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ പി ഷാഹിന, നസീമ കൊട്ടാരത്തിൽ , സുരയ്യ ടീച്ചർ, ബ്ലോക്ക്‌ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ കെ ഇന്ദിര, രജീന്ദ്രൻ കപ്പള്ളി,ഡോ :മുസ്തഫ, ഡോ :അദീനസേവ്യർ, തൂണേരി ഷീരോൽപാ ദക സംഘം പ്രസിഡന്റ്‌ സിവി ചന്ദ്രൻ,ഡോ :മുസ്തഫ, ഡോ :അദീന സേവിയർ, വിമൽ കുമാർ, സുധി മാസ്റ്റർ എന്നിവർ സംസാരിച്ചു.

1962 കേന്ദ്രീകൃത ടോള്‍ഫ്രീ കോൾ സെന്‍റര്‍ സംവിധാനത്തിലൂടെയാണ് മൊബൈല്‍ വെറ്ററിനറി യുണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.പ്രാരംഭഘട്ടത്തിൽ ഉച്ചക്ക് ശേഷം 01 മണി മുതൽ 08 മണി വരെ ആണ് ഈ വാതിൽപ്പടി സേവനം ലഭ്യമാകുന്നത്.

മൊബൈൽ വെറ്ററിനറി യൂണിറ്റിൽ സജ്ജീകരിച്ചിട്ടുള്ള ഉപകരണങ്ങൾ വെളിച്ചമില്ലാത്ത സന്ദർഭങ്ങളിൽ വെളിച്ചം ലഭ്യമാക്കുന്നതിന് ജനറേറ്റർ,സർജറി ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ, ടോൾഫ്രീ നമ്പറിൽ നിന്നുള്ള കർഷകരുടെ കോളുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ടാബ്ലറ്റ്,പശുക്കളിൽ ഗർഭാധാരണത്തിന് കുത്തിവെപ്പ് നടത്തുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതാണ്.

ഈ മൊബൈൽ യൂണിറ്റുകൾ എല്ലാം തന്നെ ഒരു കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെ നിയന്ത്രിക്കും. കർഷകർക്കും, പൊതുജനങ്ങൾക്കും "1962" എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ ഈ കാൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. സേവനം കർഷകർക്ക് വാതിൽ പ്പടി നൽകുന്നതിന് ഫീസ് നിരക്ക് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.

സേവന നിരക്ക് കന്നുകാലികൾ പോൾട്രി മുതലായവ, കർഷകരുടെ വീട്ടുപടിക്കൽ എത്തി ചികിത്സ നൽകുന്നതിന് 450/- രൂപ.കൃത്രിമ ബീജദാനം നൽകുന്നുണ്ടെങ്കിൽ 50/- രൂപ കൂടി അധികമായി ചാർജ് ചെയ്യും. അരുമ മൃഗങ്ങൾ - ഉടമയുടെ വീട്ടുപടിക്കൽ എത്തി ചികിത്സിക്കുന്നതിന് 950/- രൂപ ഒരേ ഭവനത്തിൽ കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്കും അരുമ മൃഗങ്ങൾക്കും ഒരേസമയം ചികിത്സ ആവശ്യമുണ്ടെങ്കിൽ 950 /- രൂപ. അനേകായിരം പേർക്ക് പരോക്ഷമായി തൊഴിൽ നൽകാനും പദ്ധതി മൂലം സാധിക്കുന്നു.

Mobile veterinary clinic set up in Thuneri

Next TV

Related Stories
#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:18 PM

#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

Apr 26, 2024 09:41 PM

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

Apr 26, 2024 07:56 PM

#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ രാത്രി...

Read More >>
#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

Apr 26, 2024 06:58 PM

#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

ബൂത്തിനകത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച യുവാവിനെ പോലീസ് എത്തി...

Read More >>
#polling|ടോക്കൺ നൽകി ; നാദാപുരം  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:50 PM

#polling|ടോക്കൺ നൽകി ; നാദാപുരം മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:02 PM

#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂളിലാണ്...

Read More >>
Top Stories