പുറമേരി : ഗ്രാമ പഞ്ചായത്തും സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് നാദാപുരം സോണൽ കമ്മിറ്റിയും സംയുക്തമായി ഹോം നഴ്സിംഗ് യൂണിറ്റ് നും പാലിയേറ്റീവ് വോളന്റിയർമാർക്കും പരിശീലനം സംഘടിപ്പിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുത്ത ഹോം നഴ്സിംഗ് ടീം നെ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് ന് കൈമാറി. സുരക്ഷ യുടെ നാദാപുരം ഏരിയ യിലെ പ്രവർത്തന മേഖലയിൽ ഹോം നഴ്സിംഗ് രംഗത്ത് ഈ യൂണിറ്റ് ഇടപെടും.ഹോം നഴ്സിംഗ് രംഗത്ത് നാദാപുരം ഏരിയയിൽ പുതിയ ചുവട് വെപ്പായി ഈ പ്രവർത്തനംമാറും.

പരിപാടി പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സുരക്ഷ പെയിൻ പാലിയേറ്റീവ് നാദാപുരം സോണൽ കൺവീനർ എം പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം വിജയൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, സുരക്ഷ നാദാപുരം ചെയർമാൻ സി എച്ച് മോഹനൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കെ ദിനേശൻ, മെമ്പർമാരായ കെ കെ ബാബു, ബീന കല്ലിൽ, ഇ ടി കെ രജീഷ്, സമീർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.പുറമേരി മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രദോഷ് കുമാർ,ഡോക്ടർ സി കെ വിനോദൻ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റൽ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.എം എം ഗീത സ്വാഗതം പറഞ്ഞു. സുരക്ഷ നാദാപുരം സോണൽ അംഗം ടി ശ്രീമേഷ് നന്ദി പറഞ്ഞു.
Training for volunteers; A new step in home nursing