---
title: "വാർത്ത തെറ്റ്; മരാമത്ത് പ്രവർത്തികൾക്ക് ഹൈക്കോടതി വിലക്കെന്ന വാർത്ത തെറ്റെന്ന്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി "
english_title: "The news is wrong; Village Panchayat President VV Muhammadali said that the news that the High Court has banned renovation works is wrong"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91784/the-news-is-wrong-village-panchayat-president-vv-muhammadali-said-that-the-news-that-the-high-court-has-banned-renovation-works-is-wrong"
published_at: "2023-01-22T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd1536c5fb7_president_pic.jpg"
keywords: []
---

# വാർത്ത തെറ്റ്; മരാമത്ത് പ്രവർത്തികൾക്ക് ഹൈക്കോടതി വിലക്കെന്ന വാർത്ത തെറ്റെന്ന്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി 

> **Lead Summary:** **നാദാപുരം:** മരാമത്ത് പ്രവർത്തികൾക്ക് ഹൈക്കോടതി വിലക്ക് വാർത്ത നിഷേധിച്ചു പഞ്ചായത്ത് പ്രസിഡൻറ്. ഗ്രാമപഞ്ചായത്തിലെ പൊതുമരാമത്ത് പ്രവർത്തികൾക്കെല്ലാം ഹൈക്കോടതി വിലക്കേർപ്പെടുത്തി എന്ന വാർത്ത ശരിയല്ലെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അറിയിച്ചു.

## Article Content

**നാദാപുരം:** മരാമത്ത് പ്രവർത്തികൾക്ക് ഹൈക്കോടതി വിലക്ക് വാർത്ത നിഷേധിച്ചു പഞ്ചായത്ത് പ്രസിഡൻറ്. ഗ്രാമപഞ്ചായത്തിലെ പൊതുമരാമത്ത് പ്രവർത്തികൾക്കെല്ലാം ഹൈക്കോടതി വിലക്കേർപ്പെടുത്തി എന്ന വാർത്ത ശരിയല്ലെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അറിയിച്ചു.

വിവിധ വാർഡുകളിലെ അഞ്ച് പ്രവർത്തികൾ. (വാർഡ് ഏഴിലെ വള്ളിയാടൻ ചാലിൽ- കക്കാട്ടു മീത്തൽ റോഡ്), വാർഡ് 3 (ചാത്തോട്ട് മുക്ക് ആനാണ്ടി റോഡ്), വാർഡ് 5 (കുഴിമഠം വാഴയിൽ റോഡ്), വാർഡ് 18 (കമ്മ്യൂണിറ്റി ഹാൾ- മലയിൽ ലക്ഷംവീട് റോഡ്), വാർഡ് 19 ലെ (തട്ടാറത്ത് സ്രാമ്പി റോഡ്). റീടെണ്ടറിൽ വെച്ചപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 10% വരെ അധികം ക്വാട്ട് ചെയ്തത് കാരണം അവ വീണ്ടും ടെൻഡർ ചെയ്യാൻ ബോർഡ് ഐക്യകണ്ഠേന തീരുമാനിച്ചതാണ്.

തങ്ങളുടെ ടെൻഡർ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കരാറുകാർ നിർബന്ധം പിടിച്ചപ്പോൾ അതിനു പഞ്ചായത്ത് വഴങ്ങിയിരുന്നില്ല. ഇത് ചോദ്യം ചെയ്ത് കരാറുകാർ പഞ്ചായത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതാണ്. ഈ പ്രവർത്തികൾ തൽക്കാലം ടെൻഡർ ചെയ്യരുതെന്ന ഉത്തരവ് മാത്രമാണുണ്ടായത്.

എസ്റ്റിമേറ്റ് നിരക്കിലും അതിനേക്കാൾ കുറച്ചും ധാരാളം പ്രവർത്തികൾ ഈ വർഷം തന്നെ കരാറുകാർ നാദാപുരം പഞ്ചായത്തിൽ ഏറ്റെടുത്തിട്ടുണ്ട്. നാടിന്റെ പണം വെറുതെ ചെലവഴിക്കെണ്ടെന്ന നിലപാട് മാത്രമേ പഞ്ചായത്ത് കൈകൊണ്ടിട്ടുള്ളൂ. കോടതി ഉത്തരവ് പരിശോധിച്ച് പ്രവർത്തി നടത്താൻ ആവശ്യമായത് ചെയ്യുന്നതാണെന്ന് പ്രസിഡണ്ട് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91784/the-news-is-wrong-village-panchayat-president-vv-muhammadali-said-that-the-news-that-the-high-court-has-banned-renovation-works-is-wrong)