പുറമേരി:മികവ്@23 ന്റെ ഭാഗമായി അനുമോദന സദസ്സ് സംഘടിപ്പിച്ചു.അഴിയൂർ ചോമ്പാല സബ് ജില്ല 2022 - 23 വർഷത്തെ സംസ്ഥാന ജില്ലാ തല മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളുടെ അനുമോദന സദസ്സ് സംഘടിപ്പിച്ചത്. പരിപാടി അഴിയൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ അൽവിൻ ജിതേഷ് പുരസ്കാരത്തിന് അർഹത നേടി.

സന്തോഷ് ട്രോഫിയിൽ കേരളത്തെയും കർണാടകത്തെയും പ്രതിനിധീകരിച്ച മുൻ ഫുട്ബോളറും, കോച്ചുമായ ജിതേഷ് സി. കെ.യുടെ മകനാണ്. ജൂനിയർ ബോയ്സ് ജാവലിൻ ത്രോയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അൽവിൻ തന്റെ കായിക മികവ് പ്രകടമാക്കിയത്.
പിതാവിന് പിന്നാലെ പുത്രനും ഇതോടെ പുറമേരി ഹൈസ്കൂളിന്റെ അഭിമാന താരമാവുകയാണ്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അനുമോദന സന്ദേശം നൽകി.
വടകര ഡി.ഇ.ഒ ഹെലൻ ഹൈസന്ത് മെന്റോൺസ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നിഷ പുത്തൻ പുരയിൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ സീനത്ത് ബഷീർ, സജിത കെ , നിസാർ വി.കെ , വിജയരാഘവൻ എ, നസ്‌ല സംസാരിച്ചു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു. ചോമ്പാല എ .ഇ .ഒ എം.ആർ വിജയൻ സ്വാഗതവും, പ്രിൻസിപ്പാൾ പി.മോഹൻ നന്ദിയും പറഞ്ഞു. കൂടാതെ എം. 80 ഫെയിം വിനോദ് കോവൂരിന്റെ കലാപരിപാടിയും , വയനാടൻ പാട്ടു കൂട്ടത്തിന്റെ ഗാന വിരുന്നുമുണ്ടായി
Excellence @ 23; Alvin as Purameri's pride