കല്ലാച്ചി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കും, വർഗീയതക്കും എതിരെ നടക്കുന്ന ജനകീയ പ്രതിരോധ ജാഥ കല്ലാച്ചിയിലും. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പ്രതിരോധ ജാഥ നടത്തുന്നു.

ഫെബ്രുവരി 25ന് കല്ലാച്ചിയിൽ എത്തുന്ന ജാഥയ്ക്ക് സ്വീകരണം നൽകാനായി കല്ലാച്ചി ഒരുങ്ങുകയാണ് . സിപിഐഎം സംസ്ഥാന സെക്രട്ടറി ആയതിനു ശേഷം എം.വി ഗോവിന്ദൻ മാസ്റ്ററുടെ ആദ്യ സംസ്ഥാന ജാഥ എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.
ജാഥ മാനേജർ മുൻ എം.പി പി. കെ ബിജുവാണ്. ജാഥ അംഗങ്ങളായി സി എസ് സുജാത, എം സ്വരാജ്, ജയ്ക്.സി. തോമസ്, കെ ടി ജലീൽ എന്നിവരും പങ്കെടുക്കും . ജാഥയെ വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് നാദാപുരം നിയോജക മണ്ഡലം.
Defense march; Kallachi is ready for the reception