പുറമേരി: അപേക്ഷിച്ച മുഴുവൻ പേർക്കും പച്ചക്കറി തൈ നൽകി മാതൃകയായി പുറമേരി ഗ്രാമപഞ്ചായത്ത്. പുറമേരി ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോതാക്കൾക്കാണ് പച്ചക്കറി തൈ വിതരണം ചെയ്തത്.

പച്ചക്കറി തൈ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: വി.കെ ജ്യോതിലക്ഷ്മി നിർവഹിച്ചു. ഒരാൾക്ക് 20 തൈകൾ വീതം മുഴുവൻ പേർക്കും പച്ചക്കറി തൈ നൽകാൻ സാധിച്ചു. ഗ്രാമപഞ്ചായത്തിന്റെ കാർഷിക കർമ്മ സേന തയ്യാറാക്കിയ തൈകളാണ് ഇത്തവണ വിതരണത്തിന് എത്തിച്ചത്.
Vegetable seedlings; Granted to all applicants