---
title: "വൈഗ 2023 ; രജിസ്ട്രേഷൻ സമയം നീട്ടി"
english_title: "Vaiga 2023 ; Registration time extended"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96197/vaiga-2023-registration-time-extended"
published_at: "2023-02-10T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e672ca3faee_vaiga_pic.jpg"
keywords: []
---

# വൈഗ 2023 ; രജിസ്ട്രേഷൻ സമയം നീട്ടി

> **Lead Summary:** **പുറമേരി: **വൈഗ 2023 ലെക്കുള്ള രജിസ്ട്രേഷൻ സമയം നീട്ടി.കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അഗ്രി ഹാക്കത്തോണിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള തിയ്യതി ഫെബ്രുവരി 15-ന് ഉച്ചക്ക് 12 മണി വരെ നീട്ടി. കോളേജ് വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, കർഷകർ ഉൾപ്പെടുന്ന പൊതു വിഭാഗം എന്നീ മൂന്നു വിഭാഗങ്ങളിലായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

## Article Content

**പുറമേരി: **വൈഗ 2023 ലെക്കുള്ള രജിസ്ട്രേഷൻ സമയം നീട്ടി.കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അഗ്രി ഹാക്കത്തോണിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള തിയ്യതി ഫെബ്രുവരി 15-ന് ഉച്ചക്ക് 12 മണി വരെ നീട്ടി. കോളേജ് വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, കർഷകർ ഉൾപ്പെടുന്ന പൊതു വിഭാഗം എന്നീ മൂന്നു വിഭാഗങ്ങളിലായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കാർഷിക മേഖലയിലെ പ്രശ്നങ്ങളിൽ ഫലപ്രദമായ സാങ്കേതിക പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. മേഖലയിലെ സംഘടിത കാർഷികവൃത്തിയിൽ ഉൾപ്പെട്ടവർക്ക് വലിയ അവസരമാണിത്.

രജിസ്റ്റർ ചെയ്യുന്ന എല്ലാ ടീമുകളും, പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചുള്ള ലഘുവിവരണവും പ്രസന്റേഷനും നിശ്ചിത സമയത്തിനകം വൈഗ അഗ്രിഹാക്ക് പോർട്ടലിൽ (vaigaagrihack.in) അപ്പ്ലോഡ് ചെയ്യണം. സംരംഭകർക്ക് www.vaigakerala.com വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 -2318186, 2317314

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96197/vaiga-2023-registration-time-extended)